Advertisment

കെ.എം.സി.സി മംഗഫ് കെ.ആർ.എച്ച്​ യൂനിറ്റ് പ്രവർത്തക സമിതി അംഗം അബുൽ ജലീൽ പാലക്കാടിന് യാത്രയയപ്പ് നൽകി

New Update

കുവൈത്ത്​ സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി മംഗഫ് കെ.ആർ.എച്ച്​ യൂനിറ്റ് പ്രവർത്തക സമിതി അംഗം അബുൽ ജലീൽ പാലക്കാടിന് കുവൈത്ത് കെ.എം.സി.സി മംഗഫ് കെ.ആർ.എച്ച് യൂനിറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി.

യോഗത്തിൽ സരീജ് ഒ. കുറ്റ്യാടി അധ്യക്ഷത വഹിച്ചു. യോഗം അഷ്റഫ് ആന്തിക്കുന്ന് ഉദ്​ഘാടനം ചെയ്തു. ഫഹാഹീൽ ഏരിയ വൈസ് പ്രസിഡൻറ്​ അബ്​ദുൽ സലീം തൃക്കരിപ്പൂർ ഉപഹാരം നൽകി.

മുഹമ്മദ് റഫീഖ് തോട്ടത്തിൽ, മുജീബ് തൊടുപുഴ, റാഷിദ് പള്ളിക്കര, നൗഷാദ് ചെമ്പിലോട് എന്നിവർ സംസാരിച്ചു. പി.എ. അബ്​ദുൽ റഷീദ് സ്വാഗതവും ജലീൽ കോട്ടയം നന്ദിയും പറഞ്ഞു.

kuwait
Advertisment