Advertisment

സെര്‍ബിയയെ വീഴ്ത്തി സ്വിസ്സ് പട

New Update

Advertisment

സ്വിറ്റ്‌സര്‍ലന്‍ഡ് തോറ്റെന്ന് വിധിയെഴുതിയതാണ് സകലരും. അലക്‌സാണ്ടര്‍ മിത്രോവിച്ചിന്റെ എണ്ണം പറഞ്ഞ ഹെഡ്ഡര്‍ വലയിലായപ്പോള്‍. എന്നാല്‍, രണ്ടാം പകുതിയില്‍ കഥയാകെ മാറി. ജയവും പ്രീക്വാര്‍ട്ടര്‍ ബര്‍ത്തും ഉറപ്പിച്ച സെര്‍ബിയക്കയായി സ്വിറ്റ്‌സര്‍ലന്‍ഡ് ഒരുക്കിയത് നല്ല ഒന്നാന്തരം ആന്റി ക്ലൈമാക്‌സ്. രണ്ട് ഗോളുകള്‍ തിരിച്ചടിച്ച്‌ അവര്‍ ഒന്നാന്തരമൊരു ജയമാണ് സ്വന്തമാക്കിയത്.

ഇതോടെ ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് നാലു പോയിന്റുമായി ബ്രസീലിനൊപ്പം എത്തിയിയിരിക്കുകയാണ്. മൂന്ന് പോയിന്റുള്ള സെര്‍ബിയ മൂന്നാമതാണ്. ഗ്രൂപ്പില്‍ നിന്ന് കോസ്റ്ററീക്ക മാത്രമാണ് പുറത്തുപോയത്.

അഞ്ചാം മിനിറ്റില്‍ അതിമനോഹരമായ ഒരു ഹെഡ്ഡറിലൂടെ അലക്‌സാണ്ടര്‍ മിത്രോവിച്ചാണ് സ്വിറ്റ്‌സര്‍ലന്‍ഡിനുവേണ്ടി വല ചലിപ്പിച്ചത്. ഡുസ്‌കോ ടോസിച്ച്‌ തൊടുത്ത ഒരു കൃത്യതയാര്‍ന്ന ക്രോസിന് ചാടി തലവയ്ക്കുകയായിരുന്നു മിത്രോവിച്ച്‌. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഗോളാണിത്.

എന്നാല്‍, രണ്ടാം പകുതിയില്‍ ഷാക്കയാണ് സകലരെയും ഞെട്ടിച്ച ഒരു അപ്രതീക്ഷിത ബുള്ളറ്റ് ഷോട്ടിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഒപ്പമെത്തിച്ചത്. അമ്ബത്തിരണ്ടാം മിനിറ്റിലായിരുന്നു ഗോള്‍. ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ കിട്ടിയ പന്ത്് രണ്ടാമതൊന്ന് ആലോചിക്കാതെ ബോക്‌സിന് പുറത്തുവെച്ച്‌ ഷാക്ക വെടിയുണ്ട കണക്ക് വലയിലേയ്ക്ക് വഴിതിരിച്ചുവിടുകയായിരുന്നു.

മത്സരം സമനിലയില്‍ കലാശിക്കുമെന്ന് കരുതിയിരിക്കുമ്ബോഴായിരുന്നു ഷാക്കിരിയുടെ ഞെട്ടിക്കുന്ന സോളോ ഗോള്‍. മിഡ്ഫീല്‍ഡില്‍ നിന്നു ലഭിച്ച പന്തുമായി ശരവേഗത്തില്‍ പായുകയായിരുന്നു ഷാക്കിരി. ടോസിച്ച്‌ ഓഫ് സൈഡില്‍ കുടുക്കാന്‍ ശ്രമിച്ചെങ്കിലും കെണിയില്‍ വീണില്ല ഷാക്കിരി. തന്ത്രം പിഴച്ചത് തിരിച്ചറിഞ്ഞ ടോസിച്ച്‌ ഷാക്കിരിയെ പിന്തുടര്‍ന്നെങ്കിലും പിടികിട്ടിയില്ല. നാല്‍പത് വാര കുതിച്ചുചെന്ന ഷാക്കിരി അമിതാവേശമോ പരിഭ്രമമോ കൂടാതെ അഡ്വാന്‍സ് ചെയ്തു വന്ന ഗോളിയെ കബളിപ്പിച്ച്‌ പന്ത് നെറ്റിലേയ്ക്ക് ചെത്തിയിട്ടു. അവസാന നിമിഷം സ്വിറ്റ്‌സര്‍ലന്‍ഡിന് ലീഡ്.



എന്നാല്‍, വിജയഗോള്‍ വലയിലാക്കിയതിന്റെ ആഘോഷം ജഴ്‌സിയണിഞ്ഞ കൊണ്ടാടിയ ഷാക്കിരിക്ക് മഞ്ഞ കാര്‍ഡ് കാണിക്കാന്‍ മറന്നില്ല റഫറി. ഈ ലോകകപ്പില്‍ ആദ്യമായാണ് ഒരു ടീം പിന്നില്‍ നിന്ന ശേഷം ഗോള്‍ തിരിച്ചടിച്ച്‌ വിജയിക്കുന്നത്.

Advertisment