Advertisment

'എന്നോട് മാത്രം എന്തിന് ഈ വിവേചനം' - പരിശോധനകൊണ്ട് തന്നെ പൊറുതിമുട്ടിക്കുന്നുവെന്ന് സെറീനാ വില്യംസ്

author-image
admin
New Update

publive-image

Advertisment

ന്യൂയോര്‍ക്ക്: യു.എസ് ആന്റി ഡോപിങ് ഏജന്‍സി തന്നെ മറ്റു താരങ്ങളേക്കാള്‍ കൂടുതല്‍ തവണ ടെസ്റ്റിങ്ങിന് വിധേയമാക്കുന്നു എന്ന ആരോപണവുമായി സെറീന വില്ല്യംസ് . ടെന്നീസിലെ വിവേചനമാണിതെന്ന ഗുരുതരമായ ആരോപണവും താരം ഉന്നയിച്ചു കഴിഞ്ഞു .

publive-image

തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അമേരിക്കന്‍ ടെന്നീസ് താരം പ്രതികരിച്ചത്. വിംബിള്‍ഡണിനിടെയാണ് സംഭവം.

'എന്നെ കൂടുതല്‍ തവണ പരിശോധനക്ക് വിധേയമാക്കുന്നു. മറ്റു താരങ്ങളേക്കാള്‍ കൂടുതല്‍ തവണ ഞാനാണ് പരിശോധനയ്ക്ക് വിധേയമായത്. വിവേചനമല്ലാതെ ഇതെന്താണ്? ഇത് വിവേചനമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.

publive-image

സ്‌പോര്‍ട്‌സിനെ 'ശുദ്ധീകരിക്കാനുള്ള'  എന്തു മാര്‍ഗമാണെങ്കിലും അതുമായി സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്.' ട്വീറ്റില്‍ സെറീന വ്യക്തമാക്കുന്നു.

publive-image

വിംബിള്‍ഡണിന് മുമ്പായി നടന്ന ടെസ്റ്റിനെ തുടര്‍ന്നും താരം പ്രതിഷേധിച്ചിരുന്നു. എല്ലാവരേയും ഒരുപോലെ ടെസ്റ്റിന് വിധേയമാക്കണമെന്നായിരുന്നു ഫൈനലിന് ശേഷം സെറീനയുടെ പ്രതികരണം.

publive-image

ഫ്ലോറിഡയിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സമ്മതിക്കാതെയാണ് ടെസ്റ്റ് നടന്നത്. ജൂണില്‍ മാത്രം അഞ്ചു തവണ അമേരിക്കന്‍ താരം ടെസ്റ്റിന് വിധേയമായി.

latest sports
Advertisment