Advertisment

കാമുകന്‍റെ മാനസിക പീഡനം സഹിക്കാനാകാതെ സീരിയല്‍ നടി ആത്മഹത്യ ചെയ്തു

author-image
ഫിലിം ഡസ്ക്
Updated On
New Update

ഹൈദരാബാദ്: കാമുകന്‍റെ മാനസിക പീഡനത്തില്‍ മനംനൊന്ത് സീരിയല്‍ നടി ആത്മഹത്യ ചെയ്തു.തെലുങ്ക് സീരിയല്‍ താരം ശ്രാവണി കൊണ്ടാപള്ളിയെയാണ് ഹൈദരാബാദിലെ മധുരനഗറിലെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Advertisment

publive-image

കാമുകന്റെ പീഡനത്തില്‍ മനംനൊന്താണ് ശ്രാവണി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ടിക് ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജ് റെഡ്ഡി എന്ന വ്യക്തിയുമായി നടി പ്രണയത്തിലായിരുന്നു. ഇയാള്‍ മകളെ മാനസികമായ പീഡിപ്പിച്ചുവെന്നും, ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. എസ്.ആര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കി.

താരം കഴിഞ്ഞ കുറച്ചുദിവസങ്ങളായി അസ്വസ്ഥയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. നടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

serial artist suicide4
Advertisment