Advertisment

കൊവിഡ് വ്യാപനം മൂലം ജാമ്യം കിട്ടി; പുറത്തിറങ്ങിയ മോഷ്ടാവ് പിന്നീട് പൊട്ടിച്ചത് എട്ടു മാലകള്‍

New Update

publive-image

Advertisment

മുംബൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജാമ്യം കിട്ടിയ മാല മോഷണക്കേസിലെ പ്രതി പുറത്തിറങ്ങിയിട്ട് പൊട്ടിച്ചത് എട്ടു മാലകള്‍. ഇയാളെ കഴിഞ്ഞദിവസം വീണ്ടും പൊലീസ് പിടികൂടി. സാജിദ് അബ്ദുല്‍ അസീസ് ഷെയ്ഖ് എന്നയാളാണ് അറസ്റ്റിലായത്. മുംബൈയിലാണ് സംഭവം നടന്നത്.

അമ്പതോളം മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതിയാണ് ഇയാള്‍. എന്നാല്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് ജയിലിലെ തിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞ മേയില്‍ അധികൃതര്‍ ഇയാളെ ജാമ്യത്തില്‍ പുറത്തുവിട്ടു.

എന്നാല്‍ പുറത്തിറങ്ങിയ ഇയാള്‍ മാല പൊട്ടിക്കല്‍ തുടര്‍ന്നു. എട്ടു തവണയാണ് പുറത്തിറങ്ങിയ ശേഷം മാല പൊട്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. താനെയില്‍ മാല പൊട്ടിക്കാനുള്ള ശ്രമിത്തിനിടെയാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്.

Advertisment