Advertisment

സുമംഗലിഭഃവ സീരിയലിന്‍റെ ക്ലൈമാക്‌സ് എപ്പിസോഡിന് ദിവസങ്ങള്‍ മാത്രമെന്ന് സോനു

author-image
ഫിലിം ഡസ്ക്
New Update

സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മികവുറ്റ പരമ്പരകളില്‍ ഒന്നാണ് സുമംഗലിഭഃവ. ആദ്യം ദര്‍ശന ദാസ് നായികയായിട്ടെത്തിയ സീരിയലില്‍ ഇപ്പോള്‍ സോനു സതീഷാണ് നായിക. ഇപ്പോഴിതാ സീരിയല്‍ അവസാനിക്കാന്‍ പോവുകയാണെന്ന കാര്യം നായിക നായകന്മാര്‍ തന്നെ പുറംലോകത്തെ അറിയിച്ചിരിക്കുകയാണ്.

Advertisment

publive-image

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ക്കൊപ്പമാണ് പരമ്പര അവസാനിപ്പിക്കുന്ന വിവരം നായകനായ റിച്ചാര്‍ഡും, നടി സോനുവും വ്യക്തമാക്കിയത്. സുമംഗലിഭഃവയുടെ ക്ലൈമാക്‌സ് അടുത്ത ഞായറാഴ്ച ഉണ്ടാവുമെന്നും സോനു പറയുന്നു.

ഇതോടെ സുമംഗലിഭഃവ തീരാറായോ എന്ന ചോദ്യവുമായി ആരാധകരുമെത്തി. ക്ലൈമാക്‌സില്‍ അഭിനയിക്കാനാണ് അമ്പാടി എന്ന കുട്ടിയും എത്തിയതെന്ന് അടക്കമുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കമന്റുകളിലൂടെ ആരാധകര്‍ ചോദിക്കുന്നതിനൊക്കെ സോനു മറുപടി നല്‍കിയിരുന്നു. ഇനി പുതിയ സീരിയല്‍ ഏതാണെന്ന ചോദ്യത്തിന് ഒന്നും ഇതുവരെ ഏറ്റെടുത്തില്ലെന്നാണ് നടി പറയുന്നത്.

serial claimax
Advertisment