‘ഞാന്‍ വീണ്ടും കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുന്നു. ചില ആശുപത്രികളില്‍ ഓക്‌സിജന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം’ ! ഡല്‍ഹിയില്‍ ഗുരുതരമായ പ്രതിസന്ധിയെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, April 20, 2021

ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം മൂലം രാജ്യതലസ്ഥാനം നേരിടുന്നത് ഗുരുതര പ്രതിസന്ധി. ഡല്‍ഹിക്ക് അടിയന്തിരമായി ഓക്‌സിജന്‍ നല്‍കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കെജ്‌രിവാള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്…

ഗുരുതരമായ ഓക്സിജൻ പ്രതിസന്ധി ഡല്‍ഹിയിൽ തുടരുന്നു. ഡല്‍ഹിക്ക് അടിയന്തിരമായി ഓക്സിജൻ നൽകാൻ ഞാൻ വീണ്ടും കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്നു. ചില ആശുപത്രികളിൽ ഏതാനും മണിക്കൂറുകൾ നേരത്തേക്ക് മാത്രമാണ് ഓക്സിജൻ അവശേഷിക്കുന്നത്.

×