Advertisment

കൊച്ചിയില്‍ സീറോമലബാര്‍ സഭാ ഇടയലേഖനം കത്തിക്കാന്‍ എത്തിയത് 6 പേര്‍. സുരക്ഷ ഒരുക്കാന്‍ ഇരുപതോളം പോലീസുകാര്‍. വലിയ സംഭവമാണെന്ന് അറിയിച്ചപ്പോള്‍ മൂന്നു ചാനലുകാരും എത്തി. രാവിലെ 'ഫ്ലാഷ് ന്യൂസ്' ആയി മാറിയ 'സംഭവം' ഇങ്ങനെ ?

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി : സീറോമലബാര്‍ സഭയിലെ ദേവാലയങ്ങളില്‍ ഇന്ന് വായിച്ച സഭാ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച ഇടയലേഖനം കത്തിക്കാന്‍ ചിലര്‍ നടത്തിയ നീക്കം കൊച്ചിയില്‍ കൗതുകമായി. കത്തോലിക്കാ നവീകരണ പ്രസ്ഥാനത്തിന്‍റെ പേരില്‍ 6 പേരാണ് രാവിലെ ആര്‍ച്ച് ബിഷപ്പ് കാര്യാലയത്തിന് പുറത്ത് ഇടയലേഖനം കത്തിക്കാന്‍ എത്തിയത്.

ചാനലുകളേയും പോലീസിനെയും അറിയിച്ചായിരുന്നു വരവ്. സഭാ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ഒരു വൈദികനാണ് ചില മാധ്യമ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്. സഭാ വിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്ന ചാനല്‍ പ്രവര്‍ത്തകര്‍ക്കായിരുന്നു ക്ഷണം. വലിയ കലാപം ഉണ്ടാകുമെന്ന് കരുതി . ഇരുപതോളം പോലീസുകാരും എത്തിയിരുന്നു.

publive-image

എല്ലാവരും എത്തിയപ്പോള്‍ 6 പേര്‍ മുന്നോട്ടുവന്നു ഇടയലേഖനത്തിന് തീ കൊളുത്തി. 'വട്ടായിയല്ല വട്ടോളിയാണ് ശരി' എന്നെഴുതിയ പ്ലാക്കാര്‍ഡും ആറംഗ സംഘത്തില്‍ ഉണ്ടായിരുന്ന ഏക സ്ത്രീ കയ്യില്‍ പിടിച്ചിരുന്നു. അതോടെ '6 പേരുടെ വിപ്ലവത്തിന്' പിന്നില്‍ ആരെന്നതും അവര്‍ വ്യക്തമാക്കി ?

publive-image

ചാനലുകള്‍ ഇത് ചിത്രീകരിച്ചു. കത്തിക്കാന്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടാകുമെന്ന് കരുതി ഓ ബി വാനും ചില ചാനലുകാര്‍ കരുതിയിരുന്നു . എന്നാല്‍ 'ആള്‍ക്കൂട്ടം' കണ്ടപ്പോള്‍ വാന്‍ തിരിച്ചയച്ചു. എതിര്‍ക്കാന്‍ വലിയ സംഘം ഉടന്‍ എത്തുമെന്നും സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഒക്കെ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു .

publive-image

വര്‍ ആറു പേരെ ഉള്ളൂ എന്ന് കാണിക്കാതിക്കാന്‍ ചാനല്‍ പരമാവധി ശ്രമിക്കുന്നത് ദൃശ്യങ്ങള്‍ കണ്ടാല്‍ മനസിലാകും. പകരം പോലീസുകാരുടെ തല കാണിച്ച് ആള്‍ക്കൂട്ടം കാണിക്കാനാണ് ശ്രമം നടത്തിയത് . പക്ഷേ വൈഡ് ആയി ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍ ആകെ 6 പേര്‍ മാത്രമാണ് കാക്കിയില്ലാത്തതായി പ്രദേശത്ത് ഉണ്ടായിരുന്നത്.

publive-image

എതിര്‍വശത്ത് പള്ളി കഴിഞ്ഞിറങ്ങിയ മൂന്നോ നാലോ പേരും എന്താണ് സംഭവം എന്നറിയാന്‍ ശ്രദ്ധിച്ചു നോക്കി. പക്ഷേ ചില ചാനലുകളില്‍ ഈ നേരം ബ്രേക്കിംഗ് ന്യൂസ് വന്നുകഴിഞ്ഞിരുന്നു. 'സീറോമലബാര്‍ സഭയുടെ ഇടയലേഖനം കത്തിച്ചു' എന്നായിരുന്നു ഫ്ലാഷ് ന്യൂസ്. 'ഇടയലേഖനത്തിനെതിരെ ഒരു വിഭാഗം' എന്നൊക്കെ ബ്രേക്കിംഗ് വന്നു. 50 ലക്ഷം പേരുള്ള സഭയില്‍ 6 പേര്‍ എത്തിയപ്പോള്‍ ഒരു വിഭാഗമായി. ഇതാണ് ഇപ്പോള്‍ മലയാളത്തില്‍ പല ചാനലുകളുടെയും ഫ്ലാഷ് ന്യൂസുകളുടെ അവസ്ഥ .

cardinal rcsc
Advertisment