Advertisment

ഹിമാചല്‍ പ്രദേശ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

New Update

publive-image

ഷിംല: ഹിമാചല്‍ പ്രദേശ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. തിരഞ്ഞെടുപ്പ് നടന്ന നാല് കോര്‍പറേഷനുകളില്‍ ഒരിടത്തുമാത്രമാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപിക്ക് വിജയിക്കാനായത്. പല സീറ്റുകളിലും ബിജെപിക്ക് വിമത സ്ഥാനാര്‍ഥികളുണ്ടായിരുന്നതാണ് തിരിച്ചടിക്ക് ഇടയാക്കിയതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

രണ്ടിടത്ത് കോണ്‍ഗ്രസ് വിജയിച്ചു. സോളന്‍, പലംപുര്‍, ധര്‍മശാല, മാന്‍ഡി എന്നീ മുനിസിപ്പല്‍ കോര്‍പറേഷനുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പലംപുര്‍, സോളന്‍ കോര്‍പറേഷനുകള്‍ കോണ്‍ഗ്രസ് നേടി. മാന്‍ഡിയില്‍ മാത്രമാണ് ബിജെപിക്ക് ആശ്വാസ വിജയം നേടാനായത്. ധര്‍മശാലയില്‍ കോണ്‍ഗ്രസിനേക്കാള്‍ സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് സാധിച്ചെങ്കിലും കേവല ഭൂരിപക്ഷം നേടാനായില്ല.

Advertisment