Advertisment

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് കൊവിഡ്; ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത് 10 താരങ്ങള്‍ക്ക് !

New Update

publive-image

Advertisment

ഇസ്ലാമാബാദ്: ഇംഗ്ലണ്ട് പര്യടനത്തിനായി വിമാനം കയറുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ ഏഴു പാക്കിസ്ഥാൻ താരങ്ങൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക്ക് ടീമിൽ അംഗങ്ങളായ കഷീഫ് ഭാട്ടി, മുഹമ്മദ് ഹസ്‌നയ്ൻ, ഫഖർ സമാൻ, മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഇമ്രാൻ ഖാൻ എന്നിവർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഹൈദർ അലി, ഷതാബ് ഖാൻ, ഹാരിസ് റൗഫ് എന്നിവർക്ക് ഇന്നലെത്തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കോവിഡ് സ്ഥിരീകരിച്ച പാക്കിസ്ഥാൻ താരങ്ങളുടെ എണ്ണം പത്തായി ഉയർന്നു. താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് (പിസിബി) അറിയിച്ചത്. ഇവരിലാർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പിസിബി നൽകുന്ന സൂചന.

പത്ത് പേരോടും ഐസലേഷനിൽ പ്രവേശിക്കാൻ നിർദേശിച്ചതായി പിസിബി വ്യക്തമാക്കി. ഇവരുമായി സമ്പർക്കമുണ്ടായവരോടും ഐസലേഷനിൽ പ്രവേശിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കമുണ്ടായവരോടും ഐസലേഷനിൽ പ്രവേശിക്കാൻ നിർദേശിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന ക്രിക്കറ്റ് പരമ്പരകൾ വീണ്ടും തുടങ്ങുന്നതിന്റെ ഭാഗമായാണ് പാകിസ്താൻ ഇംഗ്ലണ്ട് പര്യടനത്തിന് ഒരുങ്ങിയത്. ലാഹോറിൽ നിന്ന് ഈ മാസം 28-നാണ് പാക് ടീം മാഞ്ചസ്റ്ററിലേക്ക് വിമാനം കയറുന്നത്. മൂന്നു വീതം ടെസ്റ്റുകളും ട്വന്റി-20യുമാണ് പരമ്പരയിലുള്ളത്. പാക്ക് ടീമിലെ 10 താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇംഗ്ലണ്ട് പര്യടനത്തിന്റെ കാര്യം അനിശ്ചിതത്വത്തിലായി. ഹാരിസ് സുഹൈൽ, മുഹമ്മദ് ആമിർ എന്നിവർ പര്യടനത്തിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു.

Advertisment