Advertisment

ചിലപുരോഹിതര്‍ കന്യാസ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ട്...ലൈംഗീക അടിമകളും ആക്കി... കത്തോലിക്കാ സഭയ്ക്കുള്ളിലെ ലൈംഗിക പീഡനം തുറന്നുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ...സഭയിലെ കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് തുറന്നു പറയുന്നത് ഇതാദ്യം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയ്ക്കുള്ളിലെ ലൈംഗിക പീഡനം തുറന്നുപറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. ചില പുരോഹിതർ കന്യാസ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നും ലൈംഗിക അടിമയാക്കിയ സംഭവമുണ്ടെന്നും മാർപാപ്പ പറഞ്ഞു.

Advertisment

publive-image

അത്തരം സംഭവങ്ങൾ ഇനി നടക്കാതിരിക്കാനും പ്രശ്നം പരിഹരിക്കാനുമുള്ള ശ്രമത്തിലാണെന്നും മാർപാപ്പ വ്യക്തമാക്കി. മുൻഗാമിയായ ബെനഡിക്റ്റ് മാർപാപ്പയുടെ കാലത്ത് ഇത്തരം സംഭവങ്ങൾക്കെതിരെ നടപടിയെടുത്തിരുന്നെന്നും മാർപാപ്പ പറഞ്ഞു.

ഇതാദ്യമായാണ് ഫ്രാൻസിസ് മാർപാപ്പ സഭയിലെ കന്യാസ്ത്രീകൾ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് തുറന്ന് പറയുന്നത്.

Advertisment