Advertisment

കത്‌വ പെണ്‍കുട്ടിയ്ക്കായി പോരാടിയ ആക്ടിവിസ്റ്റിനെതിരെ വീണ്ടും ലൈംഗികാരോപണം

New Update

Advertisment

കത്‌വയില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നതിനായി പോരാടിയ ആക്ടിവിസ്റ്റിനെതിരെ ലൈംഗികാരോപണം. താലിബ് ഹുസൈനെതിരെയാണ് ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ജെ.എന്‍.യു. വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്‌തെന്നാണ് ആരോപണം. ഫസ്റ്റ് പോസ്‌റ്റിന് നല്‍കിയ അഭിമുഖത്തിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍..

ഏപ്രിലിലാണ് സംഭവം നടന്നത്. താലിബ് നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവ ദിവസം ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തുകയും ബലാല്‍സംഗം ചെയ്‌തെന്നും വിദ്യാര്‍ഥിനി ആരോപിക്കുന്നു.

ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് താലിബിനെതിരെ രണ്ടാമത്തെ കേസാണിത്. ഒന്നരമാസം മുമ്പ് ഒരു സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും കേസുണ്ട്. തുടര്‍ന്ന് ഇവരുടെ പരാതിയില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Advertisment