Advertisment

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കോളേജിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനെ എസ്എഫ്‌ഐക്കാര്‍ തടഞ്ഞു..... പേരാമ്പ്ര സികെജി കോളേജിലെ ക്യാംപസിലെത്തിയ മുരളീധരന്‍ കോളേജ് കെട്ടിട്ടത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു....കോളേജില്‍ തടഞ്ഞ സംഭവം അക്രമ രാഷ്ട്രിയത്തിന്റെ ഉദാഹണമെന്ന് കെ. മുരളീധരന്‍

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കോളേജിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനെ എസ്എഫ്‌ഐക്കാര്‍ തടഞ്ഞു. പേരാമ്പ്ര സികെജി കോളേജിലാണ് സംഭവം.

Advertisment

publive-image

ക്യാംപസിലെത്തിയ മുരളീധരന്‍ കോളേജ് കെട്ടിട്ടത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

കെട്ടിട്ടത്തിലേക്കുള്ള ഗോവണി പടിയില്‍ ഇരുന്നു കൊണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുരളീധരനെതിരെ മുദ്രാവാക്യം വിളിച്ചു. എസ്എഫ്‌ഐക്കാരുടെ നടപടി ചോദ്യം ചെയ്ത് കെഎസ്.യു-എംഎസ്എഫ് പ്രവര്‍ത്തകരും മുന്നോട്ട് വന്നതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി.

ഇതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുരധീരന്‍ കോളേജില്‍ നിന്നും മടങ്ങി. തന്നെ കോളേജില്‍ തടഞ്ഞ സംഭവം അക്രമ രാഷ്ട്രിയത്തിന്റെ ഉദാഹണമെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

Advertisment