Advertisment

താ​ൻ പോ​ടോ... സാ​റേ, താ​ൻ പോ​ടോ അ​വി​ട​ന്ന്... താ​ൻ പോ​യി ത​ന്‍റെ പ​ണി നോ​ക്ക് ; പാ​ലാ പോ​ളി​ടെ​ക്നി​ക്കിൽ പോ​ലീ​സി​നുനേ​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ഭീ​ഷ​ണി

New Update

കോ​ട്ട​യം: പാലാ: യൂണിഫോമിട്ട് പോലീസ് ജീപ്പിലെത്തിയ സബ് ഇൻസ്‌പെക്ടറെ കേട്ടാൽ അറയ്ക്കുന്ന തെറി വിളിച്ചും പിടിച്ചു തള്ളിയും ഭരണകക്ഷിയുടെ വിദ്യാർത്ഥി യൂണിയൻ 'പിള്ളേരുടെ' അധികാര ഹുങ്ക്.

Advertisment

പാലാ ഗവ. പോളിടെക്നിക്കിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘട്ടനമുണ്ടായതറിഞ്ഞാണ് പാലാ പോലീസ് സ്ഥലത്തെത്തിയത്.

https://www.facebook.com/sathyamonline/videos/179079803173790/

സംഘട്ടനത്തിൽ ഇടപെട്ട സബ് ഇൻസ്‌പെക്ടർ വിദ്യാർത്ഥികളെ പിടിച്ചുമാറ്റാൻ നോക്കിയപ്പോൾ 'താൻ പോടോ അവിടുന്ന്, താൻ പോയി തന്റെ പണി നോക്ക്, താൻ കുറെ നേരമായി ഇവിടെ കിടന്നു കളിക്കുന്നു ...' എന്ന് തുടങ്ങി കേട്ടാൽ അറയ്ക്കുന്ന രീതിയിലായിരുന്നു കുട്ടി നേതാവിന്റെ പ്രതികരണം.

publive-image

സംഭവ സ്ഥലത്ത് പ്രകോപനം ഉണ്ടാക്കാതെ പിന്തിരിഞ്ഞുപോയ പോലീസ് പിന്നീട് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് 3 വിദ്യാർത്ഥി നേതാക്കൾക്കെതിരെ കേസെടുത്തു.

Advertisment