Advertisment

ശബാബ് ഓൺലൈൻ എഡിഷൻ റിയാദ് ഏരിയ പ്രചാരണോദ്ഘാടനം

author-image
admin
Updated On
New Update

റിയാദ് : ശബാബ് വാരികയുടെ ഓൺലൈൻ എഡിഷന്റെ സൗദി അറേബ്യൻ പ്രചരണ കാമ്പയിനിന്റെ റിയാദ് തല ഉദ്ഘാടനം സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിറാജ് തയ്യിലിന്റെ അദ്ധ്യക്ഷതയിൽ റിയാദ് കെ എം സി സി സെക്രട്ടറി സത്താർ താമരത്ത് നിർവ്വഹിച്ചു.

Advertisment

publive-image ശബാബ് ഓൺലൈൻ എഡിഷൻ റിയാദ് ഏരിയ പ്രചാരണോൽ ഘാടനം സത്താർ താമരത്ത് നിർവ്വഹിക്കുന്നു.

അഷ്‌റഫ് മരുത വായന സാധിച്ച നവോത്ഥാനം എന്ന വിഷയ ത്തിൽ സംസാരിച്ചു. വായനയിലൂടെ മാത്രമേ ഒരു മനുഷ്യന് പൂർണ്ണനാകാൻ സാധിക്കുകയുള്ളൂ എന്നും, ഏതൊരു സമൂഹ ത്തിന്റെയും ചരിത്രം പരിശോധിച്ചാൽ ധാർമ്മികവും സാംസ്ക്കാ രികവുമായ പുരോഗമനം സാധ്യമായത് ഒരു പറ്റം ആളുകൾ വായനയിലൂടെ ആർജ്ജിച്ചെടുത്ത മൂല്യങ്ങളുടെ പ്രയോഗത്തി ലൂടെയാണ് എന്നത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഷാജഹാൻ ചളവറ സ്വാഗതവും സാജിദ് ഒതായി നന്ദിയും പറഞ്ഞു.

 

Advertisment