Advertisment

തന്ത്രിയുടെ കോന്തലയിൽ തൂക്കിയിട്ട താക്കോലിലാണ് ശബരിമലയുടെ അധികാരമെന്നു തെറ്റിദ്ധരിക്കരുത് - തന്ത്രിക്കും പന്തളം കൊട്ടാരത്തിനുമെതിരെ ആഞ്ഞടിച്ച് പിണറായി

New Update

publive-image

Advertisment

പത്തനംതിട്ട∙ പത്തനംതിട്ടയില്‍ ശബരിമല തന്ത്രിക്കും താഴമൺ കുടുംബത്തിനുമെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. തന്ത്രിയുടെ കോന്തലയിൽ തൂക്കിയിട്ട താക്കോലിലാണ് ശബരിമലയുടെ അധികാരമെന്നു തെറ്റിദ്ധരിക്കരുത്. തന്ത്രിയുടെയോ പന്തളം കൊട്ടാരത്തിന്റെയോ സ്വത്തല്ല ശബരിമല. ദേവസ്വം ബോർഡിന്റേതാണ്. അതു മനസ്സിലാക്കി പെരുമാറണം. സാമൂഹിക പരിഷ്കരണത്തിന് എതിരെ യാഥാസ്ഥിതികർ എല്ലാക്കാലത്തും പ്രതിഷേധിച്ചിട്ടുണ്ട്.

ശബരിമലയിലെ യുവതീപ്രവേശ വിധിക്കെതിരെ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജി നൽകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുനഃപരിശോധനാ ഹർജിയുമായി സുപ്രീംകോടതിയിൽ പോകാനുള്ള ദേവസ്വം ബോർഡ് നീക്കത്തെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

റിപ്പോർട്ടും കൊണ്ടുപോയാൽ തിരിച്ചു കിട്ടുന്നത് എന്തായിരിക്കുമെന്ന ബോധ്യം ഉണ്ടാവണം. ഏതാനും കൂട്ടരുടെ കോപ്രായം കണ്ടു നീങ്ങിയാൽ വലിയ ഭവിഷ്യത്തുണ്ടാകുമെന്നും മുഖ്യമന്ത്രി ദേവസ്വംബോർഡിനു മുന്നറിയിപ്പു നൽകി. ശബരിമല ദർശനത്തിനു വരുന്ന ഭക്തർക്കു സുരക്ഷയും ശാന്തിയും സൗകര്യവും സർക്കാർ നൽകും. ഇടതുമുന്നണി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

എന്നാൽ സുപ്രീംകോടതി വിധിയെ ദുർബലപ്പെടുത്തുന്ന ഒരു നടപടിക്കും സർക്കാർ തയാറല്ല. അങ്ങനെ ചെയ്താൽ നിയമവാഴ്ചയെ ദുർബലപ്പെടുത്തലാകുമതെന്നും പിണറായി പറഞ്ഞു. സന്നിധാനത്തിൽ ചില ക്രിമിനലുകൾ കഴിഞ്ഞ ദിവസങ്ങളിൽ തമ്പടിച്ചിരുന്നു. അവർക്കു കേന്ദ്രമാക്കാനുള്ള സ്ഥലമല്ല ശബരിമല. എല്ലാവർക്കും ദർശനത്തിന് പോകാവുന്ന കേന്ദ്രമാണു ശബരിമല. അതിനെ അങ്ങനെയല്ലാതാക്കാനുള്ള ബോധപൂർവ നീക്കമാണ് ആർഎസ്എസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

shabarimala
Advertisment