Advertisment

ശബരിമലയിലെ യുവതി പ്രവേശനം പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. 7 അംഗ ബഞ്ചിന്‍റെ പുനഃപരിശോധനയ്ക്ക് വിട്ടു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി : ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഉത്തരവ് സുപ്രീംകോടതി പുനഃപരിശോധനയ്ക്ക് വിട്ടു. മുന്‍ വിധി 7 അംഗ ബഞ്ചിന്‍റെ പുനഃപരിശോധനയ്ക്ക് വിധേയമാക്കാനാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ പുതിയ ഉത്തരവ്.

കോടതിക്ക് മുന്‍പില്‍ വിവിധ മതങ്ങളിലെ ആചാരങ്ങള്‍ സംബന്ധിച്ച് നിലവിലുള്ള ഹര്‍ജികള്‍ ഉള്‍പ്പെടെ പരിഗണിക്കാനാണ് ഏഴംഗ ബഞ്ചിനുള്ള നിര്‍ദേശം . മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവധിക്കുന്നത് സംബന്ധിച്ച ഹര്‍ജിയും അതില്‍ ഉള്‍പ്പെടും . വിവിധ മതങ്ങളില്‍ സമാന പ്രശ്നങ്ങള്‍ ഉണ്ടെന്നു കോടതി വിലയിരുത്തി.

ഇതോടെ സുപ്രീം കോടതിയുടെ നിർണായകമായ യുവതീപ്രവേശന ഉത്തരവിൽ പുനപരിശോധന ഉണ്ടാകുമെന്ന് ഉറപ്പായി. സുപ്രീംകോടതിയുടെ 5 അംഗ ഭരണഘടന ബഞ്ചിലെ രണ്ട് ജഡ്ജിമാർ ഇതിനോട് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം നിലവിലെ വിധിക്ക് സ്റ്റേ ഇല്ല .

അഞ്ചംഗ ബഞ്ചിലെ 2 പേര്‍ വിധിയോടു വിയോജിപ്പ്‌ രേഖപ്പെടുത്തിയിട്ടുണ്ട് . വിധിയെ ശബരിമല തന്ത്രി കുടുംബം സ്വാഗതം ചെയ്തിട്ടുണ്ട് .

Advertisment