Advertisment

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ പിന്തുണച്ചും പിന്‍വാതില്‍ നിയമങ്ങള്‍ക്കെതിരെയും യൂത്ത് കോണ്‍ഗ്രസ് നടത്തിവരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു: സമ്മര്‍ദ്ദ ശക്തിയായി യൂത്ത് കോണ്‍ഗ്രസ് നിലനല്‍ക്കുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ

New Update

publive-image

Advertisment

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ പിന്തുണച്ചും പിന്‍വാതില്‍ നിയമങ്ങള്‍ക്കെതിരെയും യൂത്ത് കോണ്‍ഗ്രസ് നടത്തിവരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നിലവില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി യൂത്ത് കോണ്‍ഗ്രസ് ചര്‍ച്ച നടത്തും. സമ്മര്‍ദ്ദ ശക്തിയായി യൂത്ത് കോണ്‍ഗ്രസ് നിലനല്‍ക്കുമെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പ്രതികരിച്ചു.

രഷ്ട്രീയ തിരിച്ചടി ഭയന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായി തീരുമാനമെടുത്തത്. നേരത്തെ തന്നെ ഈ തീരുമാനം സര്‍ക്കാരിന് എടുക്കാന്‍ സാധിക്കുമായിരുന്നു. സമരങ്ങളോട് കാണിക്കേണ്ട മര്യാദ ഒന്നും സര്‍ക്കാര്‍ കാണിച്ചില്ല. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് സമരം നീണ്ട് പോയതിനുള്ള കാരണം. മുഖ്യമന്ത്രി പരസ്യമായി ഉദ്യോഗാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും ഷാഫി പറമ്ബില്‍ ആവശ്യപ്പെട്ടു.

അതേസമയം മന്ത്രി എകെ ബാലനുമായി നടത്തിയ ചര്‍ച്ചയിലെ ഉറപ്പുകളെ തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചിരുന്നു. ജോലി സമയം കുറയ്ക്കുന്നതിലും പുതിയ തസ്തികകളില്‍ ഇപ്പോഴത്തെ പട്ടികയില്‍ നിന്ന് നിയമനം നല്‍കുന്നതും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം സമരം തുടരാനാണ് സിപിഒ ഉദ്യോഗഗാര്‍ത്ഥികളുടെ തീരുമാനം. തങ്ങളുടെ ആവശ്യങ്ങളോട് അനുകൂമായി പ്രതികരിച്ചെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടാകുന്നത് വരെ സമരം ശക്തമായി തുരുമെന്ന് സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.

Advertisment