Advertisment

ഷാഫി പറമ്പിൽ എം.എൽ.എ.ക്കെതിരായ പോലീസ് ആക്രമണം ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി പ്രതിഷേധിച്ചു.

author-image
admin
New Update

റിയാദ് : ജനാതിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ജന പ്രതിനിധിയെ അകാരണ മായി പോലീസ് മർദിച്ചത് അങ്ങേയറ്റം അപലപനീയമാണെന്ന് ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Advertisment

publive-image

കേരളം യൂണിവേഴ്സിറ്റിയിൽ നടന്ന മാർക്ക് ദാന തട്ടിപ്പ് കേസിലും, വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുന്നതിനു വേണ്ടി സമരം ചെയ്ത കെ.എസ്. യു വിന്റെ പ്രവർത്തകരെയും നേതാക്കന്മാർക്കെതിരെയും പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് സർക്കാരിന്റെ ശ്രമമെങ്കിൽ അതിനെ തിരെ ശക്തമായ ജനരോഷം വരും ദിവസങ്ങളിൽ ഉണ്ടാവും.

രാജ്യത്താകമാനം വിദ്യർത്ഥികൾ സമരത്തിലാണ്. ജെ.എൻ. യു വിലെ വിദ്യർത്ഥികൾ നടത്തുന്ന സമാധാനപരമായ സമരത്തെ എങ്ങനെയാണോ നരേന്ദ്ര മോഡി സർക്കാർ നേരിടുന്നത് അതെ രീതിയിലാണ് പിണറായി സർക്കാർ കെ.എസ് യു. വിന്റെ സമരത്തെ നേരിട്ടത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. അത് പോലെ മദ്രാസ് ഐ.ഐ.ടി യിൽ അധ്യാപകരുടെ അവഗണ മൂലം ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് വേണ്ടി നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.

Advertisment