Advertisment

സ്വർണകടത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ പങ്ക് ഓരോ ദിവസവും വ്യക്തമായി പുറത്ത് വരുന്നുണ്ട്; നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വെച്ച് ഒഴിയണമെന്ന് ഷാഫി പറമ്പില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: സ്വർണകടത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ പങ്ക് ഓരോ ദിവസവും വ്യക്തമായി പുറത്ത് വരുന്നുണ്ടൈന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വെച്ച് ഒഴിയണമെന്ന് ഷാഫി ആവശ്യപ്പെട്ടു.

publive-image

സ്പേസ് പാർക്കിന് പിന്നാലെ ഇ മൊബിലിറ്റി പദ്ധതിയുടെ കൺസൽട്ടൻറ് സ്ഥാനത്തുനിന്നും പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കിയത് പ്രതിപക്ഷ ആരോപണങ്ങൾ ശരിയാണെന്നതിന്‍റെ ഉത്തമ ഉദാഹരണം ആണ്.  മകളുടെ കമ്പനിക്ക്‌ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സുമായുള്ള ബന്ധം പുറത്ത് വരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്.

അതുകൊണ്ടാണ് ശിവശങ്കരനെയടക്കം സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചതെന്ന് ഷാഫി ആരോപിച്ചു.

shafi parambil cm pinaayi
Advertisment