Advertisment

ഉദ്യോഗാർഥികളുമായി ചർച്ചക്കിരിക്കാൻ പിണറായി സർക്കാറിന് ഭയം; ഡി.വൈ.എഫ്.ഐ ബ്രോക്കർ പണി നിർത്തണം; ആർജവമുള്ള മന്ത്രിമാരുണ്ടെങ്കിൽ ഉദ്യോഗാർഥികളെ ചർച്ചക്ക് വിളിക്കട്ടെയെന്ന് ഷാഫി പറമ്പിൽ

New Update

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർഥികളുമായി ഡി.വൈ.എഫ്.ഐ ചർച്ച നടത്തിയതിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ. ഡി.വൈ.എഫ്.ഐ ബ്രോക്കർ പണി നിർത്തണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഉദ്യോഗാർഥികളുമായി ചർച്ചക്കിരിക്കാൻ പിണറായി സർക്കാറിന് ഭയമാണെന്നും ഷാഫി കുറ്റപ്പെടുത്തി.

Advertisment

publive-image

ഉദ്യോഗാർഥികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ചർച്ച നടത്തുന്നതിന് പകരം ഡി.വൈ.എഫ്.ഐ ചർച്ച നടത്തുന്നതിനെയാണ് ഷാഫി വിമർശിച്ചത്. ഡി.വൈ.എഫ്.ഐ സർക്കാറിന്‍റെ നിയമനം നടത്തുന്ന ഏജൻസിയാണോ എന്നും ഷാഫി പറമ്പിൽ ചോദിച്ചു. ആർജവമുള്ള മന്ത്രിമാരുണ്ടെങ്കിൽ ഉദ്യോഗാർഥികളെ ചർച്ചക്ക് വിളിക്കട്ടെ എന്നും ഷാഫി പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ചർച്ചക്ക് തയാറാകാത്ത സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രി ഉദ്യോഗാർഥികളുമായി ചർച്ച നടന്നത്. ലാസ്റ്റ് ഗ്രേഡ് സെർവന്‍റ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരാണ് ഡി.വൈ.എഫ്.ഐ ഓഫീസിലെത്തി നേതാക്കളുമായി ചർച്ച നടത്തിയത്.

shafi parambil shafi parambil speaks
Advertisment