Advertisment

മദീനയിൽ മരിച്ച മലയാളി തീർത്ഥാടകൻ ഷാരൂഖിന്റെ മൃതദേഹം ഉഹ്ദിൽ ഖബറടക്കി; പിതാവ് സംവിധായകൻ രാജ്‌കുമാർ എത്തി; മക്കയിൽ സാഷ്ടാംഗത്തിലായിരിക്കേ ഇന്ത്യൻ തീർത്ഥാടകൻ മരണപ്പെട്ടു

New Update

ജിദ്ദ: സർവലോക രക്ഷിതാവിനോടുള്ള അഭിമുഖമാണ്, വിശ്വാസികളെ സംബന്ധിച്ചിടത്തോളം നിസ്കാരം. അതിൽ തന്നെ, അല്ലാഹുവിനോട് ഏറ്റവും സമീപസ്ഥനാവുക ഒരാൾ സാഷ്ടാംഗ (സുജൂദ്) കർമം നിർവഹിച്ചു കൊണ്ടിരിക്കുമ്പോഴാണ്. പ്രസ്തുത അവസ്ഥയിരിക്കേ പരലോകം പുൽകുകയെന്നാൽ വിശ്വാസിയ്ക്ക് അത് പവിത്ര മൃത്യുവാണ്. അത്തരം ഒരു പുണ്യവിയോ ഗത്തിന് കഴിഞ്ഞ ദിവസം വിശുദ്ധ മക്ക സാക്ഷ്യം വഹിച്ചു. ഇഹലോകവാസം വെടിഞ്ഞതാകട്ടെ ഉംറ തീർത്ഥാടനത്തിനെത്തിയ ഒരു ഇന്ത്യക്കാരനും.

Advertisment

publive-image

വിശുദ്ദ മക്കയിൽ മുഹമ്മദ് നബിയ്ക്ക് ദിവ്യബോധനം ലഭിച്ച ഹിറാ ഗുഹ നിലകൊള്ളുന്ന ജബൽ നൂർ പ്രദേശത്തെ അൽസലാം മസ്ജിദിലാണ് സംഭവം. മസ്ജിദിൽ അസർ നിസ്കരിക്കുകയായി രുന്നു തീർത്ഥാടകൻ. നിസ്കാരത്തിൽ രണ്ടാമത്തെ റക്അത്തിൽ സുജൂദിലേക്ക് പോയ തീർത്ഥാ ടകൻ പിന്നീട് എഴുന്നേൽക്കുകയുണ്ടായില്ല. കാര്യം ശ്രദ്ധയിൽ പെട്ട പള്ളിയിലുണ്ടായിരുന്നവർ പ്രാഥമിക ശുശ്രൂഷകൾ നൽകുകയും റെഡ് ക്രസൻ്റിനെ വിവരമറിയിക്കുകയും ചെയ്തു. റെഡ് ക്രസൻ്റ് വിഭാഗം സ്ഥലത്തെത്തുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഹൃദയാഘാത മാണ് മരണകാരണമെന്നാന് റിപ്പോർട്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉംറക്കെത്തിയ അറുപതു കാരനായ തീർഥാടകൻ ജബലുന്നൂർ മല കയറുന്നതിനും ഹിറാ ഗുഹ സന്ദർശനത്തി നുമായിരുന്നു പ്രദേശത്ത് എത്തിയത്.

publive-image

സംവിധായകൻ രാജ്‌കുമാർ മദീനയിലെത്തി; മകൻ ഷാരൂഖിന് ഉഹ്ദിൽ അന്ത്യവിശ്രമം

ഇന്ത്യൻ ഉംറ തീർത്ഥാടകരുമായി ബന്ധപ്പെട്ട മറ്റൊരു സംഭവത്തിൽ, മദീനയിൽ തളർന്ന് വീണു മരണപ്പെട്ട മലയാളി ഷാരൂഖ് (24) ന്റെ മൃതദേഹം ചരിത്രപ്രസിദ്ധമായ ഉഹദ് ശ്മശാനത്തിൽ ചൊവാഴ്ച അസർ നിസ്കാരത്തിന് ശേഷം സംസ്കരിച്ചു. ഇടുക്കി ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്‍റെ  സഹോദരി സജീലയുടെയും തമിഴ് സംവിധായകൻ രാജ് കപൂറി ന്റെയും മകനായ ഷാരൂഖ് മാതാവ് സജില, അമ്മാവൻ ഇബ്രാഹിംകുട്ടിയുടെ മകന്‍ ആഫിന്‍ എന്നിവരടക്കം ഇരുപത്തിയഞ്ച് പേരടങ്ങുന്ന സംഘമായാണ് ഉംറക്ക് എത്തിയിരുന്നത്.

വിവരമറിഞ് രാജ്‌കുമാർ ചൊവാഴ്ച ഉച്ചയോടെ നാട്ടിൽ നിന്ന് മദീനയിൽ എത്തിയ ശേഷമായി രുന്നു ഖബറടക്കം. അതിനു ശേഷം മാതാപിതാക്കൾ മക്കയിലേയ്ക്ക് ഉംറ നിർവഹിക്കാൻ പോയി. എന്‍ജിനീയറിംഗ് ബുരുദധാരിയായ ഷാരൂഖും സംഘവും സ്വകാര്യ ഗ്രൂപ്പിലാണ് കഴിഞ്ഞ ദിവസം ഉംറ നിര്‍വഹിക്കാന്‍ എത്തിയത്. മദീന സന്ദര്‍ശനത്തിന് ശേഷം മക്കയിലേക്ക് പോകാനിരിക്കെ ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടർന്ന് മദീനയിലെ അല്‍ദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചെന്നൈ ടീ നഗറിലാണ് രാജ് കപൂറും കുടുംബവും താമസിക്കുന്നത്. മലേഷ്യയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ ഷമീമ, ചെന്നൈയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായ ഷാനിയ എന്നിവര്‍ സഹോ ദരിമാരാണ്.

Advertisment