Advertisment

ഷാരൂഖിന്റെ ഇളയ മകനെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ച് ബിഗ് ബി ; അബ്രാമിന്റെ വിചാരം ഞാനവന്റെ മുത്തച്ഛനാണെന്നാണ്

author-image
ഫിലിം ഡസ്ക്
Updated On
New Update

Image result for shahrukh khan son and  big b

Advertisment

മുബൈ: കിങ് ഖാന്റെ ഇളയ മകന്‍ അബ്രാം ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. അമിതാബ് ബച്ചന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ക്യൂട്ട് വിശേഷമാണ് ഇപ്പോള്‍ അബ്രാം വാര്‍ത്തകളില്‍ ഇടം നേടാന്‍ കാരണം.

Image result for shahrukh khan son and  big b

താനവന്റെ മുത്തച്ഛനാണെന്നാണ് അബ്രാം കരുതിയിരിക്കുന്നതെന്നാണ് ബിഗ് ബി പറഞ്ഞത്. അഭിഷേക് ഐശ്വര്യ ദമ്പതികളുടെ മകള്‍ ആരാധ്യയുടെ പിറന്നാളിന് ഷാരൂഖിനൊപ്പം എത്തിയ അബ്രാമിനൊപ്പം നില്‍ക്കുന്ന ചിത്രവും ബിഗ് ബി പങ്കുവെച്ചു.

Image result for shahrukh khan son and  big b

”ഷാരൂഖിന്റെ കുഞ്ഞുമകന്‍ അബ്രാമിന്റെ വിചാരം ഞാനവന്റെ മുത്തച്ഛനാണെന്നാണ്. സംശയങ്ങളൊന്നുമില്ലാതെ അവന്റെ അച്ഛന്റെ അച്ഛനാണ് ഞാനെന്നാണ് വിചാരം. ഷാരൂഖിന്റെ അച്ഛന്‍ അവര്‍ക്കൊപ്പം താമസിക്കാത്തതെന്താണെന്ന സംശയവും അവനുണ്ട്”, ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Image result for shahrukh khan son and  big b

2001 ല്‍ പുറത്തിറങ്ങിയ കഭി ഖുശ് കഭി ഹം എന്ന ചിത്രത്തില്‍ ഷാരൂഖിന്റെ അച്ഛനായി വേഷമിട്ടത് അമിതാബ് ബച്ചനാണ്.

Advertisment