Advertisment

ഷെഹലയുടെ മരണം ; രോഷാകുലരായി നാട്ടുകാരും രക്ഷിതാക്കളും ; അധ്യാപകര്‍ വീഴ്ചവരുത്തിയെന്ന് കുട്ടിയുടെ പിതൃസഹോദരന്‍ ; അധ്യാപകര്‍ക്കു നേരെ കയ്യേറ്റം

New Update

വയനാട്‌ : വിദ്യാര്‍ഥിനി സര്‍ക്കാര്‍ സ്കൂളില്‍ പാമ്പുകടിയേറ്റ് മരിച്ചതില്‍ പ്രതിഷേധം ശക്തമാക്കി നാട്ടുകാരും വിദ്യാര്‍ഥികളും. ഡിഇഒയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും രക്ഷകര്‍ത്താക്കളും സംഘടിച്ചതോടെ സ്കൂളില്‍ സംഘര്‍ഷാവസ്ഥ. അധ്യാപകര്‍ക്കുനേരെ കയ്യേറ്റമുണ്ടായി. സ്കൂളിന്‍റെ വാതിലുകള്‍ തകര്‍ക്കാന്‍ ശ്രമം.

Advertisment

publive-image

കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് ബന്ധു ആരോപിച്ചു. അധ്യാപകര്‍ വീഴ്ചവരുത്തിയെന്ന് കുട്ടിയുടെ പിതൃസഹോദരന്‍ പറഞ്ഞു. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിച്ചെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നു.

ഡിഇഒയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും രക്ഷകര്‍ത്താക്കളും രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.

Advertisment