Advertisment

ഷെഹലയുടെ മരണം ; സ്കൂ​ളി​ന്‍റെ സ്റ്റാ​ഫ് റൂം ​നാ​ട്ടു​കാ​ർ ത​ല്ലി​ത്ത​ക​ർ​ത്തു

New Update

സു​ൽ​ത്താ​ൻ ബ​ത്തേ​രി : ക്ലാ​സ് മു​റി​യി​ൽ പാ​ന്പ് ക​ടി​യേ​റ്റ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ സ്കൂ​ളി​ന്‍റെ സ്റ്റാ​ഫ് റൂം ​നാ​ട്ടു​കാ​ർ ത​ല്ലി​ത്ത​ക​ർ​ത്തു. സ്റ്റാ​ഫ് റൂ​മി​ല്‍ അ​ധ്യാ​പ​ക​രി​ല്‍ ചി​ല​രു​ണ്ടെ​ന്നാ​രോ​പി​ച്ചാ​ണ് റൂം ​ത​ക​ർ​ത്ത​ത്.

publive-image

നേ​ര​ത്തേ, സ്കൂ​ളി​ലെ​ത്തി​യ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ നാ​ട്ടു​കാ​ർ ത​ട​യു​ക​യും ചെ​യ്തി​രു​ന്നു. അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​തേ തു​ട​ർ​ന്ന് ആ​രോ​പ​ണം നേ​രി​ട്ട ഷ​ജി​ൽ എ​ന്ന അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു.

Advertisment