Advertisment

സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിനെ ഓട്ടോറിക്ഷയിൽ നിന്ന് ഇറക്കിവിട്ടു

New Update

മലപ്പുറം : സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിനെ ഓട്ടോറിക്ഷയിൽ നിന്ന് ഇറക്കിവിട്ടു. മലപ്പുറം അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. നാളെ നടക്കുന്ന വനിതാ കമ്മീഷൻ സിറ്റിംഗിൽ പങ്കെടുക്കുന്നതിനായി ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ഷാഹിദാ കമാൽ. തുടർന്ന് ഓട്ടോയിൽ കയറി ഗസ്റ്റ് ഹൗസിലേക്ക് വിടാൻ ആവശ്യപ്പെട്ടപ്പോഴാണ് ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റം.

Advertisment

publive-image

സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും വേണ്ടി വന്നാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നും ഷാഹിദ പറഞ്ഞു. വളരെ മോശമായ അനുഭവമാണുണ്ടായത്. ഓട്ടോയിൽ നിന്ന് ഇറക്കി വിടാനുള്ള ശ്രമം ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായി. തന്റെ നേരെ ആക്രോശിക്കുകയും ചെയ്തു. ഐഡന്റിറ്റി വെളിപ്പെടുത്തിയപ്പോഴാണ് ഗസ്റ്റ് ഹൗസിലെത്തിച്ചത്. ഓട്ടോയുടെയും ഡ്രൈവറുടെയും ഫോട്ടോ കയ്യിലുണ്ടെന്നും ഷാഹിദാ കമാൽ.

പിന്നീട് ഗസ്റ്റ് ഹൗസിലെ ജീവനക്കാരടക്കം സമാനമായ അനുഭവം തന്നോട് പങ്കുവച്ചു. രോഗികൾക്കും വിദ്യാർത്ഥികൾക്കും ഇത്തരത്തിലുള്ള അനുഭവമുണ്ടായിട്ടുണ്ട്. പെരിന്തൽമണ്ണ സിഐ നാളെ നടക്കുന്ന സിറ്റിംഗിൽ ഹാജരായി സംഭവത്തിൽ വിശദീകരണം നൽകും. സംഭവത്തിൽ നടപടി ഉണ്ടാവേണ്ടത് തന്റെ സാമൂഹിക ഉത്തരവാദിത്തം കൂടിയാണെന്നും വനിതാ കമ്മീഷൻ അംഗം.

Advertisment