Advertisment

വണ്ടിപ്പെരിയാറില്‍ ആറു വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട വീട്ടിലേക്ക് നിറപുഞ്ചിരിയോടെ യാത്ര ചെയ്ത് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ ! ഷാഹിദാ കമാല്‍ ഫേസ്ബുക്കില്‍ വണ്ടിപ്പെരിയാറിലേക്കുള്ള യാത്ര ചിത്രം പങ്കുവച്ചത് വിനോദസഞ്ചാരികള്‍ പോകുന്ന മട്ടില്‍. വിമര്‍ശനമുയര്‍ന്നതോടെ ഫേസ്ബുക്കില്‍ നിന്നും ചിത്രം പിന്‍വലിച്ച് വനിതാ കമ്മീഷനംഗം. ഇടുക്കിയിലേക്ക് ടൂറുപോകുന്ന വനിതാകമ്മീഷനംഗത്തെ ട്രോളി പ്രതിപക്ഷ യുവജനസംഘടനകള്‍ ! ഷാഹിദാ കമാല്‍ വീണ്ടും പുലിവാല്‍ പിടിക്കുമ്പോള്‍

New Update

publive-image

Advertisment

കോട്ടയം: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ യാത്രയില്‍ പുതിയ വിവാദം. ഇടുക്കി വണ്ടിപ്പെരിയാറിലേക്ക് പോകുന്ന കാര്യം ഷാഹിദ ഫേസ്ബുക്കില്‍ പങ്കുവച്ചതാണ് വിവാദമായത്.

ഒരു വിനോദസഞ്ചാരി വണ്ടിപ്പെരിയാര്‍ സന്ദര്‍ശിക്കാന്‍ പോകുന്ന മട്ടിലുള്ള ഷാദിദയുടെ ചിത്രം വലിയ വിവാദമായി. വിമര്‍ശനമുയര്‍ന്നതോടെ ചിത്രം ഷാഹിദ ഫേസ്ബുക്കില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്.

ആറുവയസുകാരി ദാരുണമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട വീട്ടിലേക്ക് ആശ്വാസമായി പോകേണ്ട വനിതാ കമ്മീഷനംഗമാണ് നിറപുഞ്ചിരിയോടെ പോകുന്നത്. ചിത്രം കണ്ടാല്‍ അത്രയധികം സന്തോഷത്തോടെ പോകുന്നതെങ്ങനെയെന്ന ചിന്തആരിലുമുണ്ടാകും.

publive-image

ചിത്രം ഫേസ്ബുക്കില്‍ വന്നതിനു പിന്നാലെ മുന്‍ എംഎല്‍എ വിടി ബല്‍റാം അടക്കമുള്ളവര്‍ രംഗത്തെത്തി. യാത്രയ്ക്ക് മംഗളങ്ങള്‍ നേരിടുന്നുവെന്നായിരുന്നു ബല്‍റാമിന്റെ പരിഹാസം.

നേരത്തെ വണ്ടിപ്പെരിയാറില്‍ ആറുവയസുകാരി കൊല്ലപ്പെട്ട കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നു. സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ വനിതാ കമ്മീഷന്‍ താമസിച്ചത് നേരത്തെ വിവാദമായിരുന്നു.

shahida kamal
Advertisment