Advertisment

ഷ​ഹീ​ന്‍​ബാ​ഗി​ല്‍ വെ​ടി​യു​തി​ര്‍​ത്ത​ത് ആം ​ആ​ദ്മി പാ​ര്‍​ട്ടി​ക്കാ​രനാണെങ്കില്‍ ഇ​ര​ട്ടി ശി​ക്ഷ ന​ല്‍​കു..പോ​ലീ​സിന് മറുപടിയുമായി ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്രി​വാ​ള്‍

New Update

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന ഷ​ഹീ​ന്‍​ബാ​ഗി​ല്‍ വെ​ടി​യു​തി​ര്‍​ത്ത​ത് ആം ​ആ​ദ്മി പാ​ര്‍​ട്ടി​ക്കാ​ര​നാ​ണെ​ന്ന പോ​ലീ​സ് വാ​ദ​ത്തിന് മറുപടിയുമായി ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്രി​വാ​ള്‍. ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​മാ​യി അ​ക്ര​മി​ക്ക് അ​ക​ന്ന ബ​ന്ധ​മെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ല്‍ അ​യാ​ള്‍​ക്ക് ഇ​ര​ട്ടി ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നു കെജ്രിവാ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Advertisment

publive-image

ഷ​ഹീ​ന്‍​ബാ​ഗി​ല്‍ വെ​ടി​യു​തി​ര്‍​ത്ത് അ​റ​സ്റ്റി​ലാ​യ ക​പി​ല്‍ ഗു​ജ്ജ​ര്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി അം​ഗ​മാ​ണെ​ന്നാ​ണു പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ (ക്രൈം ​ബ്രാ​ഞ്ച്) രാ​ജേ​ഷ് ദേ​വ് പ​റ​ഞ്ഞ​ത്. ക​പി​ലും പി​താ​വും ക​ഴി​ഞ്ഞ വ​ര്‍​ഷം ആ​ദ്യം ആം ​ആ​ദ്മി പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്നി​രു​ന്നു​വെ​ന്നു പ​റ​ഞ്ഞ പോ​ലീ​സ്, എ​എ​പി നേ​താ​ക്ക​ള്‍​കൊ​പ്പ​മു​ള്ള ക​പി​ലി​ന്റെ ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​രു​ന്നു.

എ​ന്നാ​ല്‍ ക​പി​ലിന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ആ​രോ​പ​ണം നി​ഷേ​ധി​ച്ചു. ക​പി​ലി​ന് ഒ​രു രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​യു​മാ​യും ബ​ന്ധ​മി​ല്ലെ​ന്നു പി​തൃ​സ​ഹോ​ദ​ര​ന്‍ ഫ​ത്തേ സിം​ഗ് വ്യ​ക്ത​മാ​ക്കി.

shahilbag shooting
Advertisment