Advertisment

മലപ്പുറത്ത് പ്രണയത്തിന്റെ പേരില്‍ ആക്രമണം നേരിട്ട യുവാവ് ആത്മഹത്യ ചെയ്തു ; യുവാവിന്റെ മരണം അറിഞ്ഞ് പെണ്‍കുട്ടി വിഷം കഴിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം : മലപ്പുറം കോട്ടക്കലില്‍ പ്രണയത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണം നേരിട്ട യുവാവ് ആത്മഹത്യ ചെയ്തു .മലപ്പുറം പുതുപ്പറമ്പ് പൊട്ടിയില്‍ ഷാഹിറാണ് മരിച്ചത്. അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മര്‍ദ്ദിച്ചത്. തുടര്‍ന്ന് മനം നൊന്ത യുവാവ് ജീവനൊടുക്കുകയായിരുന്നു.

Advertisment

publive-image

യുവാവിന്റെ മരണവിവരം അറിഞ്ഞ പെണ്‍കുട്ടി വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.

ഷാഹിറിന്‍രെ ആതമഹത്യ ആള്‍ക്കൂട്ട ആക്രണത്തില്‍ മനംനൊന്താണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കെസെടുത്തിട്ടുണ്ട്.

ആൾക്കൂട്ട ആക്രമണത്തിന് ശേഷം വിഷം കഴിച്ച യുവാവിനെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൈദരാലിയുടെ മകൻ ഷാഹിറാണ് (22) ചൊവ്വാഴ്ച പുലർച്ചെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ബൈക്കിൽ വീട്ടിലേക്കുള്ള യാത്രാമധ്യേ ഷാഹിറിനെ ഞായറാഴ്ച രാത്രി പെൺസുഹൃത്തിന്റെ കുടുംബം തടയുകയായിരുന്നു.

Advertisment