Advertisment

'എന്നെ പാമ്പുകടിച്ചതാണ്.. എനിക്ക് തീരെ വയ്യ... ഷഹ്ല പറഞ്ഞതാണ് ; എന്നിട്ടും..?

New Update

ന്നെ പാമ്പുകടിച്ചതാണ്. എനിക്ക് തീരെ വയ്യ. എന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോകണമെന്ന് ഷഹ്‌ല പറഞ്ഞതാണ്. അവളുടെ ക്ലാസിലെ കുട്ടികളും പറഞ്ഞു പാമ്പ് കടിച്ചതാണെന്ന്. എന്നിട്ടും അവളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വൈകി. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ അവള്‍ ഇന്ന് ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നേനെ."- വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍ക്കാര്‍ സ്‌കൂളില്‍ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് മരിച്ച അഞ്ചാം ക്ലാസുകാരി ഷഹ്‌ല ഷെറിന്റെ സഹപാഠിയുടെ വാക്കുകളാണിത്.

Advertisment

publive-image

ബുധനാഴ്ച വൈകിട്ടോടെയാണ് ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന് പാമ്പുകടിയേറ്റത്. കുട്ടിയുടെ അവസ്ഥ മോശമായിട്ടും അധ്യാപകര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായില്ല. കുട്ടിയുടെ പിതാവ് വരുന്നിടം വരെ കാത്തുനില്‍ക്കുകയായിരുന്നു. കുട്ടിയുടെ കാലില്‍ ബെഞ്ചു തട്ടിയതാണെന്നും കല്ലു കൊണ്ട് പോറിയതാണെന്നും ആണി കൊണ്ട് മുറിഞ്ഞതാണെന്നുമൊക്കെയാണ് ഷജില്‍ എന്ന അധ്യാപകന്‍ തങ്ങളോട് പറഞ്ഞതെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു.

സ്‌കൂള്‍ വിടാന്‍ അഞ്ചുമിനുട്ട് ഉള്ളപ്പോള്‍, കുട്ടിയുടെ പിതാവ് വന്നതിനു ശേഷമാണ് ഷഹ്‌ലയെ സ്‌കൂളില്‍ നിന്ന് കൊണ്ടുപോയത്. മൂന്ന് പത്തോടെയാകണം ഷഹ്‌ലയെ പാമ്പ് കടിച്ചിട്ടുണ്ടാവുക. കസേരയില്‍ ഇരിക്കാന്‍ അവള്‍ക്ക് പറ്റുന്നുണ്ടായിരുന്നില്ല. തളര്‍ന്നു വീഴുകയായിരുന്നു. കാലില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു.

ഒരു ടീച്ചര്‍ മുറിവ് കഴുകി കൊടുത്തു. എന്നെ പാമ്പ് കടിച്ചതാണ്. എന്നെ ആശുപത്രിയില്‍ കൊണ്ടുപോകണം എന്ന് ഷഹ്‌ല തന്നെ പറഞ്ഞു. എന്നാല്‍ ഒരു അധ്യാപകരും ഇവിടുന്ന് അനങ്ങിയിട്ടില്ല. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. പാമ്പ് കടിയേറ്റ സമയത്ത് ഷഹ്‌ലയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നെങ്കില്‍ ഇന്ന് അവള്‍ ഇവിടുണ്ടാകുമായിരുന്നു.

Advertisment