Advertisment

ഭീതി മാറിയതോടെ കുത്തിത്തിരുപ്പും തുടങ്ങി മലയാളി ഡാ......

author-image
admin
Updated On
New Update

മാർച്ച് അവസാനം മുതൽ കുവൈത്തിൽ നിലനിന്നിരുന്ന ഭീതിസഹകമായ അന്തരീക്ഷത്തിന് അൽപ്പം അഴവ് വന്നതോടെ മലയാളികൾ തനി സ്വഭാവം കാണിക്കാനും തുടങ്ങി, മലയാളികൾ തിങ്ങി പാർക്കുന്ന അബ്ബാസിയയും മെഹബൂലയും മൂന്നാല്‌ മാസത്തോളം ലോക്ക്ഡൗണിൽ കുടുങ്ങിയപ്പോൾ സന്നദ്ധ സംഘടനകൾ നടത്തിയ പ്രവർത്തനങ്ങൾക്ക് വാക്കുകൾ കൊണ്ട് നന്ദി പറഞ്ഞു തീർക്കാൻ സാധിക്കില്ല.

Advertisment

publive-image

കുവൈത്തിലെ സാമൂഹിക പ്രവർത്തകർ അവരുടെ സുരക്ഷയും മറ്റും നോക്കാതെ ആണ് ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ഭക്ഷണവും മരുന്നുകളും വിതരണം നടത്തിയത്. രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ വരെ ആളുകൾ ആ സമയത്തും തയ്യാറായി എന്നത് വലിയ കാര്യമായി തന്നെ കാണുന്നു. അതിൽ പലരും പിന്നീട് കോവിഡ് ബാധിതർ ആയി മാറിയിട്ടും ഉണ്ട്. കുവൈത്തിലെ സകല മേഖലയിലും ഇത്തരം പ്രവർത്തനങ്ങൾ നടന്നു, പല മുഖ്യധാര സംഘടനകളും വ്യക്തികളും പകരം വെക്കാനില്ലാത്ത പ്രവർത്തനങ്ങൾ തന്നെയാണ് നടത്തിയത്.

ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർ ഈ വിഷയങ്ങളിൽ എല്ലാം നൽകിയ പിന്തുണ വളരെ വിലപ്പെട്ടതായിരുന്നു. നേഴ്‌സുകളിൽ വലിയ ഒരു ശതമാനവും മലയാളികൾ ആയത് കൊണ്ട് തന്നെ മരുന്നുകൾക്ക് ബുദ്ദിമുട്ടുന്നവർക്കും മറ്റു പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും അവരുടെ സഹായം വലിയ ആശ്വാസം തന്നെ ആയിരുന്നു. പ്രത്യേകിച്ച് അബ്ബാസിയ, മെഹ്ബൂല, സാൽമിയ ഭാഗങ്ങളിൽ, അത്പോലെ ഫുഡ് നൽകാൻ മലയാളി മാനേജ്മെന്റിൽ ഉള്ള വലുതും ചെറുതുമായ സൂപ്പർ മാർക്കറ്റുകൾ റസ്റ്റോറന്റുകൾ എല്ലാം മുന്നിട്ട് വന്നു, വലിയ ഒരു ദുരന്തം നേരിടേണ്ടിയിരുന്ന നമ്മൾ ഇവരുടെ എല്ലാം കാരുണ്യത്താൽ അത് അതിജീവിച്ച് പതിയെ ജീവിതത്തിലേക്ക് തിരിച്ച് വന്നു എന്നതാണ് സത്യം.

കാര്യങ്ങൾ ഏകദേശം നേരെയായി വരാൻ തുടങ്ങിയതോടെ പരസ്പരം ഉള്ള ചളിവാരി എറിയലും തുടങ്ങി, പല കാര്യത്തിലും ഇടപെട്ട് പരിഹാരം കണ്ടവരെ വരെ പൊതുമധ്യത്തിൽ വിചാരണ നടത്താൻ ചിലർ ഇറങ്ങി, കോവിഡ് കാലത്ത് മൂടിയ പുതപ്പിനുള്ളിൽ നിന്ന് ഇപ്പോൾ പുറത്തിറങ്ങിയവരാണ് അതിൽ പലരും, ഒരു വിഷയത്തിൽ തന്നെ പല ആളുകളും ഇടപെട്ട ഒരായിരം കേസുകൾ ഉണ്ട്.

അതെല്ലാം സ്വന്തം നാമത്തിൽ ആക്കാൻ ഓടി നടക്കുന്ന ചിലർ വേറെയും, അത്പോലെ വല്ലവന്റെയും ഗർഭം സ്വന്തമാക്കി മാറ്റുന്ന വിരുധന്മാരും മറ്റൊരു വഴിക്കും, എല്ലാവരോടുമായി പറയാനുള്ളത് ഒരു കാര്യം മാത്രമാണ്. നിങ്ങൾ ചെയ്ത നന്മയുടെ പ്രതിഫലം കുറച്ചെങ്കിലും നമ്മുടെ ബാക്കി ജീവിതത്തിലേക്ക് മാറ്റി വെക്കുക, ഇവിടെ കിടന്നു തല്ല്കൂടി ഓരോന്ന് സ്ഥാപിച്ചെടുക്കുമ്പോൾ ആ പ്രതിഫലം തന്നെയാണ് കുറഞ്ഞു പോകുന്നത്. നിങ്ങൾ ചെയ്ത നന്മ ആരും അംഗീകരിച്ചില്ലേലും, ആരും പാടി നടന്നില്ലേലും അതിന്റെ ഗുണം നിങ്ങൾക്ക് ലഭിക്കും, രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ നിങ്ങൾ ചെയ്ത നന്മ ആലോചിച്ച് കിടക്കുക, ആ സമയത്ത് ലഭിക്കുന്ന ആത്മസംതൃപ്തിയും ആശ്വാസവും മറ്റൊരാൾ പറഞ്ഞു നടന്നാലും കിട്ടില്ല. അതോടൊപ്പം നിങ്ങളുടെ സഹായം ലഭിച്ച ആ ആളുകളുടെ പ്രാർത്ഥന അത് നിങ്ങൾക്ക് കൂട്ടായി ഉണ്ടാകും.

"മരുഭൂമിയിൽ തണൽ വിരിക്കാൻ മുന്നിട്ടിറങ്ങിയ എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ, ഇപ്പോൾ കോപ്രായങ്ങൾ കാട്ടി സ്വയം പരിഹാസ്യരാവുന്നവർക്ക് ദൈവം പൊറുത്ത് കൊടുക്കട്ടെ"

ഷാഹുൽ ബേപ്പൂർ

Advertisment