Advertisment

ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം ;അപേക്ഷയുമായി ന‍ടന്‍ ഷെയ്ന്‍ നിഗം

author-image
ഫിലിം ഡസ്ക്
New Update

ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണമെന്ന അപേക്ഷയുമായി ന‍ടന്‍ ഷെയ്ന്‍ നിഗം. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്.

Advertisment

publive-image

അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്പോള്‍ റെക്കോര്‍ഡ് ചെയ്‌തു വെച്ച സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാമെന്നാണ് ഷെയ്ന്‍ ചൂണ്ടിക്കാട്ടുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷെയ്ന്‍ ഈ അപേക്ഷ സര്‍ക്കാരുകള്‍ക്ക് മുന്നില്‍ വച്ചിരിക്കുന്നത്.

"സര്‍ക്കാരുകളുടെ ശ്രദ്ധയിലേക്കാണ്..

ദയവായി ഫോണ്‍ വിളിക്കുമ്ബോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്ബോള്‍ റെക്കോര്‍ഡ് ചെയ്‌തു വെച്ച സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.."

shain nigam application
Advertisment