Advertisment

ഷെയിന്‍ നിഗം വിഷയത്തില്‍ പരിഹാരത്തിനായി ചൊവ്വാഴ് അമ്മ സംഘടനയുടെ യോഗം...ഷെയിനിനെ യോഗത്തിലേക്ക് വിളിച്ചു വരുത്തി ചര്‍ച്ച ചെയ്യും

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി:ചിത്രീകരണം മുടങ്ങിയ വെയില്‍,കുര്‍ബാനി ചിത്രങ്ങളുടെ കാര്യത്തില്‍ തീരുമാനമാകാതെ നടന്‍ ഷെയിന്‍ നിഗവുമായി സഹകരിക്കില്ലെന്ന നിലപാടില്‍ ഉറച്ച്‌ നിര്‍മാതാക്കള്‍.താരസംഘടനയായ അമ്മയുടെ നിര്‍വാഹക സമിതിയോഗം ചൊവ്വാഴ്ച ചേരും.

Advertisment

publive-image

ഷെയിന്‍ നിഗമിനെ യോഗത്തിലേക്ക് വിളിച്ചു വരുത്തി ചര്‍ച്ച ചെയ്യും. ഇതിനു ശേഷം നിര്‍മതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായും അമ്മ ഭാരവാഹികള്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് വിവരം.

പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെയും താരസംഘടനയായ അമ്മയുടെയും നിര്‍ദേശത്തെ തുടര്‍ന്ന് ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയിന്‍ നിഗം നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രീകരണം മുടങ്ങിപോയ വെയില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ താന്‍ തയാറാണെന്ന് കാട്ടി നിര്‍മാതാവിന് കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍. ഇതിനൊപ്പം മുടങ്ങിയ കുര്‍ബാനി എന്ന ചിത്രത്തിന്റെ കാര്യത്തിലും വെയിലും കൂര്‍ബാനിയും ചിത്രീകരണം മുടങ്ങിയതോടെ നിര്‍മാതാക്കള്‍ക്ക് നേരിട്ട നഷ്ടത്തിന്റെ കാര്യത്തിലും വ്യക്തത വരുത്തണമെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

ഇക്കാര്യങ്ങളില്‍ക്കൂടി വ്യക്തത വരുത്തിയതിനു ശേഷം മാത്രമെ ഷെയിനുമായി സഹകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുവെന്നാണ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ നിലപാട്. ഇക്കാര്യം ഇവര്‍ അമ്മ സംഘടനയുടെ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ചേരുന്ന അമ്മ സംഘടനയുടെ നിര്‍വാഹക സമിതിയോഗം വിഷയം ചര്‍ച്ച ചെയ്യും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്നോട്ടു വെച്ചിരിക്കുന്ന ആവശ്യത്തില്‍ ഷെയിന്‍ നിഗമിന്റെ നിലപാടറിയുന്നതിനാണ് അദ്ദേഹത്തെ കൂടി യോഗത്തിലേക്ക് വിളിക്കുന്നതെന്നാണ് വിവരം.

shain nigam issue
Advertisment