Advertisment

ഷെയ്ന്‍ നിഗത്തെ താര സംഘടനയായ 'അമ്മ' എക്‌സിക്യൂട്ടീവ് യോഗത്തിലേക്ക് വിളിക്കും ....വിഷയത്തില്‍ ഷെയ്നിന് പറയാനുള്ളത് കേട്ട ശേഷം അമ്മ പ്രതിനിധികള്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തും

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി∙നിര്‍മാതാക്കളുടെ സംഘടനയുടെ വിലക്ക് നേരിടുന്ന നടന്‍ ഷെയ്ന്‍ നിഗത്തെ താര സംഘടനയായ അമ്മ വിളിച്ചു വരുത്തും. വിഷയത്തില്‍ ഷെയ്നിന് പറയാനുള്ളത് കേട്ട ശേഷം ആയിരിക്കും അമ്മ പ്രതിനിധികള്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തുക.

Advertisment

publive-image

ജനുവരി 9നാണ് അമ്മ എക്സിക്യൂട്ടിവ് യോഗം കൊച്ചിയില്‍ ചേരുന്നത്. ഷെയ്നുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന നിലപാടില്‍ തന്നെ നിര്‍മാതാക്കള്‍ ഉറച്ച്‌ നില്‍ക്കുന്ന സാഹചര്യത്തിലാണ് അമ്മയുടെ പുതിയ നീക്കം.

രാജ്യാന്തര ചലച്ചിത്ര മേളയില്‍ വച്ച്‌ താന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഫേസ്ബുക്കിന് പുറമേ ഇ മെയിലിലൂടെയും ഷെയിന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ എന്നീ സംഘടനകള്‍ക്കാണ് താരം ഖേദം പ്രകടിപ്പിച്ച്‌ മെയിലയച്ചത്.

shain nigam issue
Advertisment