Advertisment

ന​ട​ന്‍ ഷെ​യ്ന്‍ നി​ഗ​മി​ന് മ​ല​യാ​ള സി​നി​മാ നി​ര്‍​മാ​താ​ക്ക​ളു​ടെ വി​ല​ക്ക്... പു​തി​യ ചി​ത്ര​ങ്ങ​ളി​ല്‍ നടനെ സ​ഹ​ക​രി​പ്പി​ക്കേ​ണ്ടെ​ന്നു പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍

author-image
ഫിലിം ഡസ്ക്
New Update

കൊ​ച്ചി: ന​ട​ന്‍ ഷെ​യ്ന്‍ നി​ഗ​മി​ന് മ​ല​യാ​ള സി​നി​മാ നി​ര്‍​മാ​താ​ക്ക​ളു​ടെ വി​ല​ക്ക്. ഷെ​യ്നി​നെ പു​തി​യ ചി​ത്ര​ങ്ങ​ളി​ല്‍ സ​ഹ​ക​രി​പ്പി​ക്കേ​ണ്ടെ​ന്നു പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ അ​ടി​യ​ന്ത​ര യോ​ഗം തീ​രു​മാ​നി​ച്ചു. വെ​യി​ല്‍ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ക​രാ​ര്‍ ലം​ഘി​ച്ചെ​ന്നു കാ​ട്ടി​യാ​ണു ന​ട​പ​ടി.

Advertisment

publive-image

നി​ര്‍​മാ​താ​വ് ജോ​ബി ജോ​ര്‍​ജാ​ണു ഷെ​യ്ന്‍ നി​ഗ​മി​നെ​തി​രെ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നി​ല്‍ വീ​ണ്ടും പ​രാ​തി​ നല്‍കിയ​ത്. വെ​യി​ല്‍ എ​ന്ന സി​നി​മ​യു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ഷെ​യ്ന്‍ നി​ഗം ത​യാ​റാ​വു​ന്നി​ല്ലെ​ന്നാ​ണു പ​രാ​തി.

നേ​ര​ത്തെ, വെ​യി​ല്‍ സി​നി​മ​യു​ടെ നി​ര്‍​മാ​താ​വ് ജോ​ബി ജോ​ര്‍​ജ് ത​ന്നെ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഷെ​യ്ന്‍ നി​ഗം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യ്ക്കു പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു.

ഇ​തേ​തു​ട​ര്‍​ന്ന് ഇ​രു​വ​രും ത​മ്മി​ലു​ള്ള ത​ര്‍​ക്കം സം​ഘ​ട​ന​ക​ള്‍ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ച്ചു. വെ​യി​ല്‍ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി വ​രാ​മെ​ന്ന് ഷെ​യ്ന്‍ സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഒ​ത്തു​തീ​ര്‍​പ്പ് വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ചു​കൊ​ണ്ട് ഷെ​യ്ന്‍ ഷൂ​ട്ടിം​ഗി​ന് എ​ത്തു​ന്നി​ല്ലെ​ന്നാ​ണ് ജോ​ബി ജോ​ര്‍​ജ് പ​രാ​തി​യി​ല്‍ ഉ​ന്ന​യി​ക്കു​ന്ന​ത്.

shain nigam
Advertisment