Advertisment

തനിക്കെതിരായ വിലക്ക് അംഗീകരിക്കില്ല...തന്‍റെ ഭാഗം കേള്‍ക്കാതെയാണ് നിര്‍മാതാക്കളുടെ നടപടിയെന്ന് ഷെയ്ന്‍ നിഗം

New Update

കൊച്ചി: മലയാള സിനിമയില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച്‌ ചലച്ചിത്ര താരം ഷെയ്ന്‍ നിഗം.തനിക്കെതിരായ വിലക്ക് അംഗീകരിക്കില്ലെന്നാണ് ഷെയ്ന്‍ പറഞ്ഞിരിക്കുന്നത്.

Advertisment

publive-image

തന്‍റെ ഭാഗം കേള്‍ക്കാതെയാണ് നിര്‍മാതാക്കളുടെ നടപടിയെന്ന് മാത്രമായിരുന്നു ഷെയിനിന്‍റെ പ്രതികരണം. അറിയിപ്പ് കിട്ടിയ ശേഷം വിശദമായി പ്രതികരിക്കും. അസോസിയേഷന്‍ നേതാക്കളായ സിയാദ് കോക്കര്‍, എം. രഞ്ജിത്ത് തുടങ്ങിയവര്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഷെയിനിനെ ബഹിഷ്കരിക്കാനുള്ള തീരുമാനം അറിയിച്ചത്.

കുര്‍ബാനി, വെയില്‍ എന്നീ രണ്ട് സിനിമകള്‍ക്കും കൂടി ഏഴുകോടിയോളം രൂപയാണ് നഷ്ടം ഉണ്ടായിരിക്കുന്നതെന്നും, ഇത് ഷെയ്ന്‍ നികത്തുന്നതുവരെ മലയാള സിനിമയില്‍ അഭിനയിപ്പിക്കില്ലെന്നുമാണ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.

shain nigam
Advertisment