Advertisment

എല്ലാം അമ്മ പറയുന്നത് പോലെ ....നിലപാടുമായി ഷെയ്ന്‍ നിഗം

author-image
ഫിലിം ഡസ്ക്
New Update

സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തീരുമാനം അനുസരിച്ചു മുന്നോട്ടുപോകുമെന്നു കാണിച്ച് നിര്‍മാതാക്കളുടെ സംഘടനയ്ക്കു ഷെയ്ന്‍ നിഗം കത്തു നല്‍കി.നിര്‍മ്മാതാക്കള്‍ക്ക് ഷെയ്ന്‍ നല്‍കിയ കത്തിന്‍റെ പകര്‍പ്പ് അമ്മയ്ക്കും നല്‍കിയിട്ടുണ്ട്.

Advertisment

publive-image

അതേസമയം, ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ നിര്‍മാതാക്കള്‍ നല്‍കിയ സമയം തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ഷെയ്ന്‍ വീണ്ടും കത്തുനല്‍കുന്നത്.

ആറാം തിയതിക്കുള്ളില്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടത്. നിലവിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നും നിര്‍മാതാക്കള്‍ നിലപാട് സ്വീകരിച്ചു.

shain nigam
Advertisment