Advertisment

ഷെയിന്‍ നിഗം വിഷയത്തിന് ശുഭ പര്യവസാനം; 'ഉ​ല്ലാ​സം' ന്‍റെ ഡബ്ബിങ് പൂര്‍ത്തിയാക്കി

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ 'ഉല്ലാസം' എന്ന സിനിമയുടെ ഡബ്ബിങ് ഷെയിന്‍ നിഗം പൂര്‍ത്തിയാക്കി. ഇതോടെ നിര്‍മാതാക്കളുടെ സംഘടനയും, ഷെയിന്‍ നിഗം തമ്മിലുണ്ടായിരുന്ന തര്‍ക്കം അവസാനിച്ചു.

Advertisment

publive-image

നിര്‍മാതാക്കളും ഫെഫ്കയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഉല്ലാസത്തിന്‍റെ ഡബ്ബിങ് പൂര്‍ത്തിയാക്കുമെന്ന് ഷെയിന്‍ വ്യക്തമാക്കിയിരുന്നു. ഉല്ലാസം മാര്‍ച്ചില്‍ റിലീസ് ചെയ്യുമെന്നാണ് ലഭ്യമാകുന്ന വിവരം. ഏഴ് ദിവസങ്ങള്‍ കൊണ്ടാണ് ഷെയിന്‍ നിഗം ഡബ്ബിങ് പൂര്‍ത്തിയാക്കിയത്.

വെയില്‍, കുര്‍ബാനി, ഉല്ലാസം എന്നീ ചിത്രങ്ങള്‍ മുടങ്ങിയ സാഹചര്യത്തിലാണ് നിര്‍മാതാക്കളുടെ സംഘടന ഷെയിനിന് വിലക്കേര്‍പ്പെടുത്തിയത്.

shain nigamullas dubbing
Advertisment