ശക്തിമാന് ബിഗ് സ്ക്രിനിലേക്ക്. സൂപ്പര്‍ മാനും സ്പൈഡര്മാനു൦ പോലെ ഇന്ത്യന്‍ ബാല്യത്തിന്റെ സൂപ്പര്‍ ഹീറോയായിരുന്നു ശക്തിമാന്. ശക്തിമാനായി വേഷമിട്ട മുകേഷ് ഖന്ന തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.
നേരത്തെ ശക്തിമാന്റെ പതിനഞ്ചാം വാര്‍ഷികത്തില്‍ പോഗോ ടിവിക്കായി സ്പെഷ്യല്‍ എപ്പിസോഡ് ചെയ്തിരുന്നു.15 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ശക്തിമാനാകാന്‍ ഒരുപാട് കഠിനാധ്വാനം വേണ്ടിവരുമെന്നും അതിന് വേണ്ടി എട്ട് കിലോയോളം ഭാരം കുറയ്ക്കേണ്ടി വരുമെന്നും മുകേഷ് ഖന്ന പറയുന്നു.
ശക്തിമാന് എന്ന കഥാപാത്രത്തെ മറ്റൊരു നായകനും അവതരിപ്പിക്കാന്‍ കഴിയില്ലെന്നും തനിക്ക് പ്രായം ഒരു തടസ്സമാകുകയില്ലെന്നും താരം വ്യക്തമാക്കുന്നു. ആദ്യ വരവിനേക്കാൾ ഗംഭീരമായിട്ടാകും ശക്തിമാനന്റെ രണ്ടാമത്തെ വരവ്. പുതിയ കാലത്തിനൊത്ത് മാറ്റം വരുത്തിയാണ് ശക്തിമാനെ അവതരിപ്പിക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാകും സിനിമ ഒരുക്കുക എന്നും മുകേഷ് ഖന്ന പറഞ്ഞു.