Advertisment

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാൻ വധശിക്ഷയടക്കം കർശന ശിക്ഷ; പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി മഹാരാഷ്ട്ര

New Update

മുംബൈ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ തടയാൻ കർശന നിയമനിർമ്മാണത്തിനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് വധശിക്ഷയടക്കം ലഭിക്കുന്ന തരത്തിലുള്ള കരടുനിയമത്തിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നൽകി. വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം, കനത്തപിഴ, വേഗത്തിലുള്ള വിചാരണ എന്നിവയൊക്കെയാണ് നിയമത്തിലെ മറ്റുവ്യവസ്ഥകൾ.

Advertisment

publive-image

സംസ്ഥാനത്ത് പുതിയ നിയമം ഫലപ്രദമായി പ്രായോഗികമാക്കുന്നതിനായി ഐപിസി, സിആര്‍പിസി,പോക്സോ ആക്ടുകളിലെ അവശ്യസെക്ഷനുകളിൽ ഭേദഗതി വരുത്താനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് പുതിയ കരടുബില്ലിന് കാബിനറ്റ് അംഗീകാരം നൽകിയത്. അധികം വൈകാതെ തന്നെ ഇത് നിയമസഭയിലെത്തുമെന്നും ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചു.

'ശക്തി ആക്ട്' എന്ന പേരിലുള്ള ബില്ല് ഇരുസഭകളിലും ചര്‍ച്ചയ്ക്കായെത്തും. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പതിനഞ്ച് ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി മുപ്പത് ദിവസത്തിനുള്ളിൽ വിചാരണ ആരംഭിക്കുന്ന തരത്തിലാകും പുതിയ നിയമം.

സഭയിൽ അംഗീകാരം ലഭിച്ചാലുടൻ തന്നെ കേന്ദ്രത്തിനയച്ച് രാഷ്ട്രപതിയുടെയും അംഗീകാരം തേടും. സ്ത്രീകള്‍ക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രൂരമായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുകയാണ് നിയമം കൊണ്ടു ലക്ഷ്യം വയ്ക്കുന്നത്' ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

നിശ്ചിത കാലയളവിനുള്ളിൽ അന്വേഷണവും വിചാരണയും പൂർത്തിയാക്കി കടുത്തശിക്ഷ തന്നെ ഉറപ്പാക്കുന്നതാകും പുതിയ നിയമം. അന്വേഷണത്തിനായി പ്രത്യേക പൊലീസ് ടീമുകളും വിചാരണയ്ക്കായി പ്രത്യേക കോടതിയും സജ്ജീകരിക്കാനും ബില്ലില്‍ വ്യവസ്ഥകളുണ്ടെന്നും അനിൽ ദേശ്മുഖ് കൂട്ടിച്ചേർത്തു.

shakti act
Advertisment