Advertisment

'കണ്ടെയിന്‍മെന്റ് സോണ്‍': കൊല്ലം ശക്തികുളങ്ങര ഹാര്‍ബര്‍ അടച്ചു

New Update

publive-image

Advertisment

കൊല്ലം: കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്‌ കൊല്ലം ശക്തികുളങ്ങര ഹാര്‍ബര്‍ അടച്ചു. കൊവിഡ് ബാധിച്ച് മരിച്ച സേവ്യര്‍ (65) ഹാര്‍ബറിലെ ലേലക്കാരനായിരുന്നു.

സേവ്യറിന്റെ ഭാര്യ ഹാർബറിലെ മത്സ്യക്കച്ചവടക്കാരിയാണ്. കൊല്ലം നഗരസഭ പരിധിയിലെ മരുത്തടി, ശക്തികുളങ്ങര, മീനത്ത് ചേരി, കാവനാട്,വള്ളിക്കീഴ്, ആലാട്ട്കാവ് എന്നിവിടങ്ങളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

എന്നാല്‍, കൊല്ലത്ത് വീട്ടിൽ കിടപ്പിലായിരുന്ന സേവ്യറിന്‌ എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. സേവ്യർ മരിച്ച ശേഷമാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചതും കൊവിഡ് പരിശോധന നടത്തിയതും.

സേവ്യര്‍ ജില്ലക്ക് പുറത്തേക്ക് യാത്ര നടത്തുകയോ, വിദേശത്ത് വന്നവരുമായി സമ്പർക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ല. ഇയാള്‍ക്ക് എവിടെ നിന്ന് രോഗം പിടിപ്പെട്ടു എന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പിനും ആശങ്കയുണ്ട്. അതുകൊണ്ടാണ് ഇയാളുമായി അടുത്ത് സമ്പർക്കം പ്രദേശങ്ങൾ അടക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

Advertisment