Advertisment

വിദ്യാ ബാലന്‍ സന്തോഷത്തിലാണ്.....ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ശകുന്തള ദേവിയാകാനുള്ള സന്തോഷത്തില്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

വിദ്യാ ബാലന്‍ സന്തോഷത്തിലാണ് ഇന്ത്യയുടെ ഗണിതശാസ്ത്രജ്ഞയായ ശകുന്തള ദേവിയായി അഭിനയിക്കുന്ന സന്തോഷത്തില്‍. ചിത്രത്തിനായി തയ്യാറെടുപ്പ് നടത്താന്‍ മതിയായ സമയം കിട്ടില്ലെന്ന് ആലോചിച്ചാണ് തന്റെ ആശങ്കയെന്നും വിദ്യാ ബാലന്‍ പറയുന്നു.

Advertisment

publive-image

മലയാളിയായ അനു മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശകുന്തള ദേവിയായിട്ടുള്ള കഥാപാത്രം രസകരമായ ഒന്നാണ്. കാരണം ഞാന്‍ ഇഷ്ടപ്പെടുന്ന സ്ത്രീകളെപ്പോലെയാണ് അവര്‍. ശാസ്ത്രജ്ഞരോ ഗണിതശാസ്ത്രജ്ഞരോ ആയി അഭിനയിക്കുന്നതിന് തയ്യാറെടുപ്പുകള്‍ വേണം.

പ്രാഥമിക ഘട്ടമായതിനാല്‍ സിനിമയെ കുറിച്ച് കൂടുതല്‍ പറയാനാകില്ല. മികച്ച നര്‍മ്മബോധമുള്ളവരാണ് അവര്‍. അവരെ എനിക്ക് മനസ്സിലാകും, അവരായി അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- വിദ്യാ ബാലന്‍ പറയുന്നു.

vidhyaalan
Advertisment