Advertisment

നെഹ്‌റു വിഭാവനം ചെയ്ത ഇന്ത്യയെ മോദി കുഴിച്ചുമൂടി ; ഡോവല്‍ സിദ്ധാന്തത്തെ ചുറ്റിപ്പറ്റിയാണ് ഇന്ത്യയുടെ നയങ്ങളെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ലാഹോര്‍: നെഹ്‌റു വിഭാവനം ചെയ്ത ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്രമോദി കുഴിച്ചുമൂടിയെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള് 370 പിന്‍വലിച്ചതിന് ശേഷം പാകിസ്താന്‍ രൂപീകരിച്ച ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

ഡോവല്‍ സിദ്ധാന്തത്തെ ചുറ്റിപ്പറ്റിയാണ് ഇന്ത്യയുടെ നയങ്ങളെന്നും ഖുറേഷി പരിഹസിച്ചു. ആഗസ്റ്റ് 6 ന് രൂപീകരിച്ച ഉന്നതാധികാരസമിതിയുടെ ആദ്യ യോഗമാണ് ഇന്ന് ചേര്‍ന്നത്. കശ്മീര്‍ പ്രശ്‌നം വിശദമായി ചര്‍ച്ച ചെയ്തുവെന്നും ഖുറേഷി പറഞ്ഞു.

നേരത്തെ മോദി ഇന്ത്യന്‍ ജനാധിപത്യത്തെ കളങ്കപ്പെടുത്തിയെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് അഭിപ്രായപ്പെട്ടിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ നടപടിയെ കുറിച്ചുള്ള ലേഖനത്തിലാണ് വാഷിങ്ടണ്‍ പോസ്റ്റ് മോദിയെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്നത്.

Advertisment