Advertisment

ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ ഒരു പ്രതി കൂടി കീഴടങ്ങി; കേസിലെ അഞ്ചാം പ്രതി കീഴടങ്ങിയത് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ അഭിഭാഷകനൊപ്പം എത്തി നാടകീയമായി

New Update

കൊച്ചി : യുവനടി ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ ഒരു പ്രതി കൂടി കീഴടങ്ങി. കേസിലെ അഞ്ചാം പ്രതി കീഴടങ്ങിയത് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ അഭിഭാഷകനൊപ്പം എത്തി നാടകീയമായി.കേസിൽ മുഖ്യപ്രതികൾ ഇനിയും കീഴടങ്ങാനുണ്ട്.

Advertisment

publive-image

കേസിലെ അഞ്ചാം പ്രതിയായ അബ്ദുല്‍ സലാം കീഴടങ്ങിയതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇനി പുറത്ത് നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായതു കൊണ്ടാണ് കീഴടങ്ങിയതെന്ന് അബ്ദുല്‍ സലാം മാധ്യമങ്ങളോട് പറഞ്ഞു.

ഷംനാ കാസിമിന്‍റെ പരാതി പുറത്തുവന്നതിന് പിന്നാലെ യുവമോഡൽ അടക്കമുള്ളവർ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഈ രണ്ട് കേസുകളിലുമായി പത്ത് പ്രതികളാണുള്ളതെന്നാണ് പൊലീസിന്‍റെ പ്രാഥമികനിഗമനം. ഇതിൽ ഒരാളാണ് ഇപ്പോൾ കോടതിയിൽ കീഴടങ്ങിയിരിക്കുന്നത്.

latest news fraud case all news shamna kasim blackmail case
Advertisment