Advertisment

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പ്രതികള്‍ വീട്ടുകാരെ സമീപിച്ചത് കല്യാണ ആലോചനയുമായി; പണം തന്നില്ലെങ്കില്‍ കൊല്ലുമെന്നും ഷംനയുടെ ഫോട്ടോ ദുരുപയോഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി ഷംനയുടെ പിതാവ് 

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പ്രതികള്‍ വീട്ടുകാരെ സമീപിച്ചത് കല്യാണ ആലോചനയുമായി. ജൂൺ മൂന്നിനാണ് പ്രതികൾ വീട്ടിലെത്തിയത്.

Advertisment

publive-image

പറഞ്ഞ കാര്യങ്ങളില്‍ അവ്യക്തതയും പന്തികേടും തോന്നിയപ്പോള്‍ അവരെപ്പറ്റി കൂടുതൽ അന്വേഷിച്ചു. തന്ന വിവരങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടു. എന്നാല്‍ പിന്നീട് ഒരു ലക്ഷം രൂപ ചോദിച്ച് ഇവര്‍ ഭീഷണിപ്പെടുത്തി. ഷംനയുടെ പിതാവ് കാസിം പ്രതികരിച്ചു.

പണം തന്നില്ലെങ്കില്‍ കൊല്ലുമെന്നും ഷംനയുടെ ഫോട്ടോ ദുരുപയോഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. വന്നവര്‍ തങ്ങള്‍ കുടുംബത്തിൽ നിന്നാണെന്ന് അവകാശപ്പെട്ടു. വീട്ടിൽ വന്നവര്‍ വീടിന്‍റെയും വാഹനത്തിന്‍റെയും ഫോട്ടോയെടുത്തുവെന്നും ഷംനയുടെ പിതാവ് കാസിം പ്രതികരിച്ചു.

all news shamna kasim blackmail case
Advertisment