Advertisment

ഷംന പറഞ്ഞിട്ട് അച്ഛനെയാണ് തട്ടിപ്പു സംഘം ആദ്യം വിളിച്ചത്; ചെറുക്കന്റെ അമ്മയുടെ ചേട്ടനും ഭാര്യയും വന്നോട്ടെ എന്നു രാവിലെ വിളിച്ചു ചോദിച്ചപ്പോൾ വരാൻ പറയുകയായിരുന്നു; പെട്ടെന്ന് പോകണം, അതുവഴി പോകുമ്പോൾ കയറിക്കോട്ടെ എന്നാണ് ചോദിച്ചത്; വെളിപ്പെടുത്തലുമായി ഷംനയുടെ അമ്മ

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: യുവനടി ഷംനാ കാസിമിന്റൈ വീട്ടില്‍ തട്ടിപ്പ് സംഘം എത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി ഷംനയുടെ അമ്മ റൗലാബി . വിവാഹം ആലോചിച്ച് എത്തിയ സംഘം ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പിനു ശ്രമിച്ചതെന്ന്  റൗലാബി പറഞ്ഞു. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും കൂടുതൽ പേർ തട്ടിപ്പ് സംഘത്തിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. മറ്റു പരാതികളുമായി ബന്ധമില്ലെന്നും സിനിമയിൽ എല്ലാവരുമായി നല്ല ബന്ധമാണ് ഉള്ളതെന്നും അവർ പറഞ്ഞു.

publive-image

 ഷംന പറഞ്ഞിട്ട് അച്ഛനെയാണ് തട്ടിപ്പു സംഘം ആദ്യം വിളിച്ചത്. ചെറുക്കന്റെ അമ്മയുടെ ചേട്ടനും ഭാര്യയും വന്നോട്ടെ എന്നു രാവിലെ വിളിച്ചു ചോദിച്ചപ്പോൾ വരാൻ പറയുകയായിരുന്നു. പെട്ടെന്ന് പോകണം, അതുവഴി പോകുമ്പോൾ കയറിക്കോട്ടെ എന്നാണ് ചോദിച്ചത്.

ചെറുക്കന്റെ അമ്മാവൻ, അച്ഛന്റെ സഹോദരൻ എന്നും പറഞ്ഞ് രണ്ടു പേരും മറ്റു മൂന്നു പേരുമാണ് എത്തിയത്. സ്ത്രീകളാരും സംഘത്തിൽ ഇല്ലായിരുന്നു. അവരുടെ സംസാരം ശരിയല്ലെന്നു തോന്നിയതിനാൽ വലിയ താൽപര്യം കാണിച്ചില്ല. ചെറുക്കന്റേത് എന്നു പറഞ്ഞ് ഒരു ഫോട്ടോ കാണിച്ചിരുന്നു.

ലൈവ് വിഡിയോയിൽ വരാൻ ആവശ്യപ്പെട്ടപ്പോൾ സംസാരിച്ചത് മറ്റൊരാളാണ്. ഇവർക്ക് ഷംനയുടെ നമ്പർ എവിടുന്ന് കിട്ടിയെന്ന് അറിയില്ല.

latest news fraud case all news shamna kassim
Advertisment