Advertisment

അഭിനയത്തിലെ മനോഹര യുവത്വം…

New Update

publive-image

Advertisment

അഭിനയ ജീവിതത്തിൽ തിളങ്ങി പ്രേക്ഷകരുടെ ഇഷ്ടം നേടുന്ന കലാകാരനാണ് ഷംനാദ് ഷെരീഫ്. പുനലൂർ ഷംനാദ് മൻസീലിൽ ഷരീഫിന്റേയും ഷക്കീലയുടേയും മകൻ. കഥാപാത്രങ്ങൾക്ക് പൂർണ്ണത നേടാനായി സ്ഥിരവരുമാനം കിട്ടിയിരുന്ന ജോലി സങ്കടത്തോടെ ഉപേക്ഷിച്ചാണ് തന്റെ സ്വപ്നമായിരുന്ന വെള്ളിത്തിരയിലേയ്ക്ക് ചേക്കേറിയത്. വീട്ടുകാരെ അലോസരപെടുത്തിയിട്ടുണ്ടാവണം ഈ നടപടി.

'സ്വർഗ്ഗവാസനയുണരുന്ന വേളയിൽ ആഴിയുമേതു അഗ്നിജാലയും കുളിരുവീഴ്ത്തുമതിനേത് വഴിയും സ്വീകരിക്കും യഥാർത്ഥ കലാ സേവകർ'. മുന്നോട്ട് എന്ത് എന്നറിയാതെ സകലസുഖങ്ങളും ത്യജിച്ച് ഇറങ്ങി നഷ്ടമായില്ല. ആദ്യമായി അഭിനയ ജീവിതം സാക്ഷത്കരിക്കപ്പെട്ടത് ഒരു ഷോർട്ട് ഫിലിമിലൂടെ ആണ്. അരുൺ രാജ്സംവിധാനം ചെയ്ത പ്രോജെക്ടിൽ.

ഇതെല്ലാം കൂടാതെ ഷംനാദിന് ഈ രംഗത്ത് ഒരു ഗുരുനാഥൻ കൂടി ഉണ്ട്, ആകാശ് നെൽസൺ.

പിന്നീട് അതിന് ശേഷം 'സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ' എന്ന സിനിമയിൽ ചെറിയ വേഷം ചെയ്യാൻ ഷംനാദിന് അവസരം ലഭിച്ചു. അവസരം ഒരുക്കിയത് സിനിമയുടെ ഡയറക്ടർ ടിനു പാപ്പച്ചൻ ആണ്. കുറച്ചു നാൾ കഴിഞ് പിന്നീട് ഷംനാദ് സീരിയൽ രംഗത്തേക്ക് കടന്നുവന്നു.

അവിടെ സീരിയൽ രംഗത്തെ പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു സാഹിബ്‌ ആണ് ഷംനാദിന് വഴികാട്ടി ആയി മാറിയത്.

പിന്നീട് 25 ൽ അധികം സീരിയൽ, ഷോർട്ട് ഫിലിമുകൾ, ആൽബങ്ങൾ. കുറെ ഫിലിമുകളിലും മറ്റും അഭിനയിക്കുകയും ചെയ്തു. നല്ല ഒരു സുഹൃത്ത് വലയം സമ്പാദ്യമുള്ള ഷംനാദിന് അവസരങ്ങൾ ഇനിയും ധാരാളം കിട്ടുമെന്ന പ്രതിക്ഷയുണ്ട്. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവരെ കലാലോകം തിരിച്ചറിയുക തന്നെ വേണം.

ഈ മേഖലയിൽ സഹായിക്കുന്ന എല്ലാവരോടും നന്ദിയും കടപ്പാടും സൂക്ഷിക്കുന്ന ഒരാൾ കൂടി ആണ് ഷംനാദ്. ഇപ്പോൾ 'ഒരു താത്വിക അവലോകനം' എന്ന സിനിമയിൽ ഒരു വേഷ പകർച്ചയിൽ നിങ്ങളുടെ മുന്നിൽ എത്തുകയാണ് ഷംനാദ്. അതിന്റെ ഡയറക്ടർ അഖിൽ മാരാർ ആണ്. ഇതിൽ ഷംനാദ് എത്തിപ്പെട്ടത് സുബീഷ് സുരേന്ദ്രൻ വഴിയാണ്. ഇനിയും ഷംനാദിന് വെള്ളിത്തിരയിലും മിനി സ്ക്രീനിലും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ നല്ലവരുടെ സപ്പോർട്ട് ആവശ്യമാണ്.

മലയാളത്തിലെ യുവതാരങ്ങൾക്കിടയിൽ ശ്രദ്ധേയമായ വ്യക്തിത്വമാവാൻ ഈ ചെറുപ്പക്കാരനിൽ കാണുന്ന സമർപ്പണം പ്രോത്സാഹിപ്പിക്കേണ്ടതാണ്. അഭിനയത്തിലൂടെ പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടികൾ വാങ്ങിയ ഷംനാദ് ഷെരീഫ് ഫാഷനിലും ഒട്ടും പിന്നിലല്ല. കലയുടെ നാനാതലങ്ങൾ വശത്താക്കിയ ഈ ചെറുപ്പക്കാരന് സ്വാഭാവികമായും നല്ല അവസരങ്ങള്‍ സിനിമകളില്‍ കിട്ടുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.

-സിജി ഷാഹുൽ പ്രതിഭാലയം

cinema
Advertisment