Advertisment

എത്ര പേരെ പുറത്താക്കാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിക്കും..? ഇതുപോലെ പുറത്താക്കുന്നത് തുടർന്ന് കഴിഞ്ഞാൽ അവസാനം സോണിയയും രാഹുലും മാത്രമേ കോൺഗ്രസിൽ അവശേഷിക്കൂ.അതിനാണെങ്കിൽ അധികം കാലതാമസവും ഉണ്ടാകില്ല” ; രൂക്ഷപരിഹാസവുമായി ബിജെപി വക്താവ്

New Update

ഡല്‍ഹി : മറ്റു പ്രവർത്തകരോടും നേതാക്കളോടും ഉള്ള കോൺഗ്രസ് നേതൃത്വത്തിന്റെ പെരുമാറ്റ രീതി ഇതാണെങ്കിൽ, അവസാനം പാർട്ടിയിൽ സോണിയാഗാന്ധിയും രാഹുൽഗാന്ധിയും മാത്രമേ കാണൂവെന്ന് രൂക്ഷപരിഹാസം അഴിച്ചു വിട്ട് ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ.

Advertisment

publive-image

രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായികളിൽ ഒരാളായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടതോടെ പാർട്ടി പ്രതിസന്ധിയിലായെന്നും ഹുസൈൻ പറഞ്ഞു. സിന്ധ്യയോട് പെരുമാറിയ അതേ അവഗണനാപൂർവ്വമായ രീതിയിലാണ് സച്ചിൻ പൈലറ്റിനോടും പാർട്ടി നേതൃത്വം പെരുമാറുന്നത്. സ്വന്തം പോസ്റ്ററുകളിൽ പോലും സച്ചിൻ പൈലറ്റിന്റെ ഫോട്ടോ കോൺഗ്രസ് ഉൾപ്പെടുത്തിയിട്ടില്ല.

“എത്ര പേരെ പുറത്താക്കാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിക്കും..? ഇതുപോലെ പുറത്താക്കുന്നത് തുടർന്ന് കഴിഞ്ഞാൽ അവസാനം സോണിയയും രാഹുലും മാത്രമേ കോൺഗ്രസിൽ അവശേഷിക്കൂ.അതിനാണെങ്കിൽ അധികം കാലതാമസവും ഉണ്ടാകില്ല” എന്നാണ് ഷാനവാസ് ഹുസൈൻ പറഞ്ഞത്.തലപ്പത്തുള്ളവരുടെ ഈ പെരുമാറ്റത്തിൽ, പ്രധാനപ്രവർത്തകരും അണികളും ആശങ്കാകുലരാണെന്നും ഹുസൈൻ വ്യക്തമാക്കി.

bjp rahul gandhi congress soniya gandhi shanavas hussian
Advertisment