Advertisment

ഇതിഹാസ സ്പിന്നർ ഷെയ്‌ൻ വോണിനു കൊവിഡ് സ്ഥിരീകരിച്ചു

New Update

publive-image

Advertisment

‘ദി ഹണ്ട്രഡ്’ ക്രിക്കറ്റ് ലീഗിലെ ലണ്ടൻ സ്പിരിറ്റ് ടീമിൻ്റെ പരിശീലകനും മുൻ ഓസ്ട്രേലിയൻ താരവുമായ ഇതിഹാസ സ്പിന്നർ ഷെയ്‌ൻ വോണിനു കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതേ തുടർന്ന് താരത്തെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.

ഇന്ന്, ലണ്ടൻ സ്പിരിറ്റും സതേൺ ബ്രേവും തമ്മിലുള്ള മത്സരം ആരംഭിക്കുന്നതിനു മുൻപ് വോൺ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ ആൻ്റിജൻ ടെസ്റ്റിലാണ് വോൺ വൈറസ് ബാധിതനാണെന്ന് കണ്ടെത്തിയത്. താരത്തിൻ്റെ ആർടിപിസിആർ ടെസ്റ്റ് റിസൽട്ട് വന്നിട്ടില്ല.

നേരത്തെ, ട്രെൻ്റ് റോക്കറ്റ്സ് പരിശീലകൻ ആൻഡി ഫ്ലവറും കൊവിഡ് ബാധിതനായിരുന്നു. കഴിഞ്ഞ ആഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം ഇപ്പോഴും ഐസൊലേഷനിലാണ്.

sports news
Advertisment