Advertisment

പൊലീസ് നല്‍കിയ ഉറപ്പു വിശ്വസിച്ചാണ് ദര്‍ശനത്തിന് എത്തിയത്; മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന സാഹചര്യമുണ്ടായിട്ടും പൊലീസ് പിന്തിരിപ്പിച്ചു; വിമര്‍ശനവുമായി ഷനില

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് പിന്തിരിപ്പിക്കുകയായിരുന്നെന്ന് പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്ന യുവതി ഷനില. ദര്‍ശനത്തിനു വരുന്നതിനു മുന്നേ തന്നെ പൊലീസിനോട് സഹായം ആവശ്യപ്പെട്ടിരുന്നു. സുരക്ഷ നല്‍കാമെന്നുള്ള ഉറപ്പില്‍ തന്നെയാണ് തങ്ങള്‍ വന്നതെന്നും അവര്‍ പറഞ്ഞു.

Advertisment

publive-image

നാലുപേരു മാത്രമാണ് അവിടെ ആദ്യം കൂടിനിന്നത്. കൂടി വന്നാല്‍ പത്തുപേരുണ്ടാകും. അവരെ പെട്ടെന്നു തന്നെ മാറ്റിയിരുന്നെങ്കില്‍ തങ്ങളെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമായിരുന്നു. എന്നാല്‍ പൊലീസ് മുക്കാല്‍ മണിക്കൂറോളം തങ്ങളെ അവിടെ തടഞ്ഞുനിര്‍ത്തി പ്രതിഷേധക്കാര്‍ക്ക് ഒത്തുകൂടാനുള്ള സമയം നല്‍കുകയാണ് ചെയ്തതെന്നും അവര്‍ ആരോപിച്ചു.

ആളുകൂടിയ സമയത്ത് പത്തോളം പൊലീസുകാര്‍ വന്ന് കൂടുകയാണുണ്ടായത്. പിന്നീട് നാമജപക്കാരുടെ എണ്ണം കൂടിക്കൂടി വരികയാണുണ്ടായതെന്നും അവര്‍ പറഞ്ഞു.

പൊലീസിന്റെ സഹായം നേരത്തേ തന്നെ തേടിയിരുന്നു. പൊലീസിന്റെ നിര്‍ദേശം അനുസരിച്ചാണ് മകരവിളക്ക് കഴിഞ്ഞശേഷമുള്ള ഈ ദിവസം തെരഞ്ഞെടുത്തതെന്നും ഷനില പറഞ്ഞു.

വരുംദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം തുടരാനാണ് തീരുമാനമെന്നും ഷനില പറഞ്ഞു.

Advertisment